ഇന്ദിരാനഗറിലെ ഭക്ഷണശാലയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

ബെംഗളൂരു : ഇന്ദിരാനഗറിലെ ന്യൂ ശാന്തി സാഗർ ഭക്ഷണശാലയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അഗ്നിശമനസേനയും അത്യാഹിത വിഭാഗവും ഉടൻ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ചേർന്ന് തീയണച്ചിരുന്നു. സംഭവം നാട്ടുകാരിലും യാത്രക്കാരിലും പരിഭ്രാന്തി പരത്തി. വൈകിട്ട് നാലരയോടെ സിഎംഎച്ച് റോഡിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണശാലയിലെ ജീവനക്കാരായ നരസിംഹ (55), ചന്ദ്രകാന്ത് (38), ജഗദീഷ് (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. എൽപിജി സിലിണ്ടറിലെ പിൻ തകരാറിലായതിനെ തുടർന്ന് ബേസ്‌മെന്റിലെ അടുക്കളയിൽ…

Read More
Click Here to Follow Us