ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. കോടി ഗ്യാപ്‌കോ, ഡാര്‍വിന്‍ നൂനെസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂള്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നാണ് ആന്‍ഫീല്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ലീഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ലിവര്‍പൂളും, യുണൈറ്റഡും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. എന്നാല്‍ 43ാം മിനിറ്റില്‍ കോടി…
Read MoreTag: liverpool
എഫ്എ കപ്പ് ലിവര്‍പൂളിന്
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ലിവര്‍പൂളിന്. വെംബ്ലിയിൽ നടന്ന കരുത്തരുടെ പോരിൽ ചെൽസിയെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് യുർഗൻ ക്ലോപ്പിന്റെ സംഘം കിരീടം സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുന്നത്. വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ചെല്‍സിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്വെറ്റയുടെ കിക്ക് ഗോള്‍ വലയില്‍ എത്താതെ പോയത് ചെല്‍സിക്ക് ആദ്യ തിരിച്ചടിയായി. ആദ്യ നാല് കിക്കുകളും ഗോള്‍ വലയില്‍ എത്തിച്ച…
Read More