പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെലഗാവിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് സാരമായി പൊള്ളലേറ്റു. ഉഡുപ്പി സ്വദേശികളായ കാമാക്ഷി ഭട്ട് (80), ഹേമന്ദ് ഭട്ട് (27) എന്നിവരാണ് മരിച്ചത്. ബെലഗാവി നഗരത്തിലെ ബസവനഹള്ളിയിലുള്ള പാർപ്പിടസമുച്ചയത്തിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാമാക്ഷി ഭട്ടിനും ഹേമന്ദ് ഭട്ടിനുമൊപ്പം വീട്ടിലുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെനില ഗുരുതരമായി തുടരുകയാണ്. ഖാദെബസാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിലിൻഡർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Read More
Click Here to Follow Us