കുന്ദലഹള്ളിയിലെ കുരുക്കഴിക്കാൻ പരിഷ്കാരവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ പുതുതായി തുറന്ന കുന്ദലഹള്ളി അടിപ്പാതയിൽ പതിവായ കുരുക്കഴിക്കാൻ ഗതാഗത പരിഷ്കാരവുമായി ട്രാഫിക് പൊലീസ്. വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംക്‌ഷനിൽ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഗതാഗത കുരുക്കിന് പുറമെ ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് മൂലം എവിടെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പൊലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി നിർമിച്ച അടിപ്പാതയിൽ വാഹനങ്ങളുടെ നീണ്ടനിര…

Read More
Click Here to Follow Us