ബെംഗളുരു; ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ രോഗി മരിച്ചു, ശ്വാസതടസ്സം രൂക്ഷമായിട്ടും ചികിത്സ കിട്ടാൻ വൈകിയതിനെത്തുടർന്ന് 52-കാരൻ മരിച്ചു. ബെംഗളൂരു നാഗർത്തപേട്ടിലെ വ്യാപാരിയായ 52-കാരനാണ് ദാരുണാന്ത്യം . രോഗിയേയും കൊണ്ട് സ്വകാര്യമേഖലയിലേതുൾപ്പെടെ പല ആശുപത്രികളിൽ പോയെങ്കിലും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടുതുടങ്ങിയത്. അവസാനം ഞായറാഴ്ച രാത്രിയോടെ ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും അധികംതാമസിയാതെ മരണം സംഭവിച്ചു. ഞായറാഴ്ച രാവിലെ രാജാജി നഗറിലെ സ്വകാര്യ ലാബിൽ സ്രവസാംപിൾ നൽകിയിരുന്നു. കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.…
Read More