തടാകത്തിലെ ചെളി നീക്കം ചെയ്ത് 35 വനിതകൾ 

ബെംഗളൂരു: കർണാടകയിലെ കോലാര്‍ ജില്ലയിൽ വരണ്ടുണങ്ങിയ പിച്ചഗുണ്ട്ലഹള്ളി ​ഗ്രാമത്തിന് പുതിയ മുഖം നല്‍കിയിരിക്കുകയാണ് 35 പേരടങ്ങുന്ന വനിതാ സംഘം. ആരോഹണ ഗ്രാമീണ അഭിവൃദ്ധി സമസ്തേ എന്ന എന്‍ജിഒ യുടെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഗ്രാമത്തിലെ ഹൊസകെരെ, ഗോട്ടക്കരെ തടാകങ്ങളിലെ ചെളി നീക്കിയാണ് ഇവര്‍ മാതൃകയായത്. കര്‍ഷകര്‍ക്ക് ഈ വര്‍ഷം നെല്‍ക്കൃഷിക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കുകയും ഭൂഗര്‍ഭജലവിതാനം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പ്രവർത്തിയുടെ  ലക്ഷ്യം. എന്‍ജിഒ സെക്രട്ടറി എസ് ആശയാണ് ​ഗ്രാമീണര്‍ക്കു മുന്നില്‍ ഈ ആശയം നിര്‍ദേശിച്ചത്. ഗ്രാമവാസികള്‍ നിര്‍ദേശത്തെ ഏറെ ​ഗൗരവത്തോടെ തന്നെ ​ഇരുകയ്യും നീട്ടി സ്വീകരിച്ചു.…

Read More
Click Here to Follow Us