കെജിഎഫ് നടൻ കൃഷ്ണ ജി റാവു ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കെ‌ജി‌എഫ് സീരീസിലെ മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു ബുധനാഴ്ച ബെംഗളൂരുവിൽ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതയുമാണ് റിപ്പോർട്ട്. താരത്തിന്റെ വിയോഗത്തിൽ കെജിഎഫ് പ്രൊഡക്ഷൻ കമ്പനി അനുശോചനം രേഖപ്പെടുത്തി. ഹോംബാലെ ഫിലിംസ് അവരുടെ ട്വിറ്റർ പേജിൽ നടന്റെ ഫോട്ടോയും അനുശോചനവും പോസ്റ്റ് ചെയ്തു. “KGF ആരാധകർ ടാറ്റ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കൃഷ്ണ ജി റാവുവിന്റെ നിര്യാണത്തിൽ…

Read More
Click Here to Follow Us