പ്രധാനമന്ത്രി കേരളത്തിലേക്ക് ; റോഡ് ഷോ ചൊവ്വാഴ്ച

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്.

Read More

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27), സഹോദരൻ ജൂവല്‍ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്. ബെംഗളൂരുവിൽ നിന്നും കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും നാട്ടിലെത്തിച്ച്‌ വില്‍പന നടത്തിവരികയായിരുന്നു. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാഡിന് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പ്രതികളില്‍ നിന്നും 3.5 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. കോട്ടയം…

Read More

കേരളത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ നാളെ ബിജെപിയിൽ ചേരും; കെ സുരേന്ദ്രൻ 

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നാളെ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാളെ രാവിലെ 11 മണിയോടെ തിരുവനന്തപുരം എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തിലെത്തി ഇവർ അംഗത്വം എടുക്കും. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. നാളെ, അതായത് 14-ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കും. തുടര്‍ന്നങ്ങോട്ട്…

Read More

കേരളത്തിൽ നിപ വൈറസ് സാന്നിധ്യം; രണ്ട് ജില്ലകൾക്ക് മുൻകരുതൽ നിർദേശം 

കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളില്‍ മുൻകരുതല്‍ വേണമെന്ന് എൻഐവി. നിപ ബാധിത മേഖലയായ കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചെന്ന് പഠന റിപ്പോർട്ട്. പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിത മേഖലകളില്‍ നിന്നും ശേഖരിച്ച വവ്വാല്‍ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര,…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ്‌ സ്ഥാനാർഥികൾ ഇവർ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാർഥികള്‍: തിരുവനന്തപുരം – ശശി തരൂർ ആറ്റിങ്ങല്‍ – അടൂർ പ്രകാശ് പത്തനംതിട്ട – ആന്‍റോ ആന്‍റണി മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ – കെ.സി. വേണുഗോപാല്‍ ഇടുക്കി – ഡീൻ…

Read More

വനിതാ ദിനത്തിൽ മോദിയുടെ സമ്മാനം; ഗ്യാസ് വില കുറച്ചു

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില വനിതാദിന ‘സമ്മാന’മെന്നോണം 100 രൂപ കുറച്ചുവെന്നാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്. രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെയും വനിതകളുടെയും സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിലെ പുതിയവില ഇങ്ങനെ നിലവില്‍ വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് (14.2 കിലോഗ്രാം) കൊച്ചിയില്‍ 910 രൂപയാണ് വില. 100 രൂപ കുറയുന്നതോടെ വില 810 രൂപയാകും. കോഴിക്കോട്ടെ വില 911.5 രൂപയില്‍ നിന്ന് 811.5 രൂപയായും തിരുവനന്തപുരത്തെ വില…

Read More

ഇന്ത്യയിലാദ്യമായി കുട്ടികൾക്ക് മുന്നിൽ എഐ അധ്യാപിക; പേര് ഐറിസ് 

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച്‌ ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച്‌ കേരളം. എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്. ‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘ മൂന്ന്…

Read More

നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് 

കൊല്ലം: ചാക്ക ബ്രഹ്മോസിന് സമീപത്ത് നിന്ന് ബീഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടി എന്ന കബീര്‍ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കൊല്ലം ചിന്നക്കടയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ബോധം പോയപ്പോള്‍ പേടിച്ച്‌ ഉപേക്ഷിച്ചു എന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നൂറിലേറെ സിസി ടിവി ദൃശ്യങ്ങള്‍…

Read More

പെരുന്നാൾ, വിഷു; ആർടിസി റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും

ബെംഗളൂരു: ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കുള്ള കേരള, കർണാടക ആർടിസി യിലെ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയാണ് ചെറിയ പെരുന്നാൾ. വിഷു 14 നാണെങ്കിലും 11,12 തിയ്യതികളിൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വേനൽ അവധി കൂടെ വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലും നാട്ടിലേക്ക് കാര്യമായ തിരക്ക് ഉണ്ടാകും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നാട്ടിലെത്താൻ സാധിക്കും.

Read More

ഈസ്റ്റർ ആഘോഷം; നാട്ടിലേക്കുള്ള യാത്രയ്ക്ക് ചിലവേറും 

ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ കേരള ആർടിസി ബസുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഇത്തവണ വീണ്ടും പണച്ചിലവേറും. പതിവ് സർവീസുകളിൽ 40 ശതമാനം വരെ ഉയർന്ന നിരക്ക് ഈടാക്കുന്നതാണ് കാരണം. മാർച്ച്‌ 26 മുതൽ 29 വരെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും 30 മുതൽ ഏപ്രിൽ 1വരെ നാട്ടിൽ നിന്ന് തിരിച്ചുമുള്ള സർവീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വർഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളിൽ 30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കിയത്.

Read More