വെബ്‌സൈറ്റിൽ പഴയ സമയം; യാത്രക്കാരെ വലച്ച് കേരള ആർ.ടി.സി

ബെംഗളൂരു: ബെംഗളൂരു മൈസൂരു ദേശീയപാത 10 വരിയായി വികസിപ്പിക്കാൻ അവസാനഘട്ടത്തിൽ ആയതോടെ യാത്ര സമയം കുറഞ്ഞെങ്കിലും കേരളം ആർ.ടി.സി. വെബ്സൈറ്റിൽ സമയം മാറ്റാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ബംഗളുരുവിൽ നിന്നും മലബാർ ഭാഗത്തേക്കും മൈസൂർ വഴി തെക്കൻ കേരളത്തിലേക്കുമുള്ള ബസുകളിൽ മൈസുരുവിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. ബംഗളുരുവിൽ കൃത്യസമയത്തു പുറപ്പെടുന്ന ബസുകൾ ഓണ്ലൈനിയിൽ നൽകിയിരിക്കുന്ന സമയത്തേക്കാൾ അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ നേരത്തെയാണ് മൈസുരുവിലെത്തുന്നത്. എന്നാൽ വെബ്‌സൈറ്റിൽ സമയം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരോട് നേരത്തെ സ്റ്റാന്റിലെത്താൻ കണ്ടുക്ടർമാർ ആവശ്യപ്പെടേണ്ട സ്ഥിതിയിലാണ്.

Read More
Click Here to Follow Us