ബിജെപിയെ വെട്ടിലാക്കി ഒരു മന്ത്രി കൂടെ കോൺഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ  ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒരു മന്ത്രി കൂടെ കോൺഗ്രസിലേക്ക് ചേരാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഭവന, അടിസ്ഥാന വികസന മന്ത്രി വി. സോമണ്ണ എന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവായിട്ടും പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയിലാണ് സോമണ്ണ എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ‘വിജയസങ്കൽപ യാത്ര’യുടെ കോർഡിനേറ്റർ കെ.എസ് ഈശ്വരപ്പയിരുന്നു. സോമണ്ണയ്ക്ക് ജില്ലാ ചുമതല മാത്രമാണ് നൽകിയിരുന്നത്. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സുമലത

ബെംഗളൂരു: മണ്ഡ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എ സുമലത എംപി നിലവിലെ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. ഇന്ന് ഉച്ചയ്ക്ക് മണ്ഡ്യയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത സുമലത, മണ്ഡ്യ ജില്ലയിൽ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. മണ്ഡ്യ ജില്ലയിലെ മലിനമായ അന്തരീക്ഷം വൃത്തിയാക്കി ‘സ്വച്ഛ് മണ്ഡ്യ’ വേണമെന്നും സുമലത പറഞ്ഞു. രാജ്യത്തും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീർത്തിച്ച അവർ, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കുള്ള…

Read More

സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും, ചർച്ചകൾ നടന്നു ; മുഖ്യമന്ത്രി

ബെംഗളൂരു : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.. സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മെ പറഞ്ഞു. കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം…

Read More

നർത്തകിക്ക് നേരെ നോട്ടുകൾ വാരിയെറിഞ്ഞു, നേതാവിനെതിരെ രൂക്ഷ വിമർശനം

ബെംഗളൂരു: വിവാഹ ചടങ്ങില്‍ നര്‍ത്തകിക്ക് നേരെ കറന്‍സി നോട്ടുകള്‍ വാരിയെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍. ധര്‍വാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ശിവശങ്കര്‍ ഹംപാനാവര്‍ എന്ന നേതാവാണ് നോട്ടുകള്‍ നര്‍ത്തകിക്ക് നേരെ വാരി‌യെറിഞ്ഞത്. ഗാനത്തിന് ഒപ്പം നേതാവും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി ബിജെപി രംഗത്ത് എത്തി. ഇത് ലജ്ജാകരമാണെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം…

Read More

കാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു 

ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

എംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം

ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ  ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്. ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന്…

Read More

മുൻ കാമുകിയെ പേടിച്ച് ഭാര്യയെ ഉപേക്ഷിച്ച് യുവാവ് കടന്നു

ബെംഗളൂരു: ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച്‌ ഭര്‍ത്താവ് കടന്നു.വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച്‌ കടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വിവാഹത്തിന് മുമ്പ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ്‌ പറഞ്ഞത്. വിവാഹത്തിന് മുമ്പ് ഭാര്യയോട്…

Read More

സൗത്ത് ബെംഗളൂരുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബെംഗളൂരു സൗത്തിന്റെ നൂറാമത് ജനൗഷധി കേന്ദ്രം, നമോ സൗജന്യ ഡയാലിസിസ് സെന്റര്‍, നാലോളം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവയുടെ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇവയെക്കുറിച്ച് എംപി തേജസ്വി സൂര്യ യുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

Read More

ബന്ദിപ്പൂർ, നാഗർഹോളെ വനങ്ങളിൽ നിന്നും 350 കഴുകൻമാരെ കണ്ടെത്തി 

ബെംഗളൂരു: രണ്ടു ദിവസമായി നടത്തിയ സര്‍വേയില്‍ ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ്, നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് നാല് ഇനത്തില്‍പെട്ട 350 ഓളം കഴുകന്മാരെ കണ്ടെത്തിയതായി റിപ്പോർട്ട്‌. വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി സഹകരിച്ച്‌ കര്‍ണാടക വനം വകുപ്പാണ് സര്‍വേ നടത്തിയത്. ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലക്കു പുറമെ, തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം, നീലഗിരി, വയനാട് , നീലഗിരി ബയോസ്പിയര്‍ റിസര്‍വ് എന്നിവിടങ്ങളിലും കഴുകന്മാരുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തി. കര്‍ണാടക, തമിഴ്നാട്,…

Read More

വിരൂപാക്ഷപ്പയ്ക്ക് മുൻകൂർ ജാമ്യം, എം.എൽ.എയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം

ബെംഗളൂരു: കൈക്കൂലിക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിനെ തുടർന്ന് ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയ്ക്ക് ജന്മനാടായ ചെന്നൈഗിരിയിൽ വൻവരവേൽപ്പ്.പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് ബിജെപി പ്രവർത്തകർ ആണ് കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട വിരൂപാക്ഷപ്പയെ സ്വീകരിച്ചത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ കരാറുകളിൽ അഴിമതി നടത്തിയ കേസിൽ മുഖ്യപ്രതിയാണ് ചെയർമാനായിരുന്ന മദൽ വിരൂപാക്ഷപ്പ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം രാജിവച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചതിന് ഇടക്കാല മുൻകൂർജാമ്യം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ ലോകായുക്ത പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന…

Read More