ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചില്ലു തകർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ സഞ്ചരിച്ച  ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് കോപ്റ്ററിന്റെ ചില്ലുകൾ തകർന്നു. റാലിക്കായി മുൾബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജക്കൂർ എയർപോർട്ടിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റർ ബംഗളൂരു എച്ച്എൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒപ്പമുള്ള ചാനൽ ക്യാമറാമാന് ചില്ല് തകർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.

Read More

പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്‌

ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പരമേശ്വരാജി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെഗളൂരുവിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. ബജ്റംഗദളിനെ നിരോധിക്കുമെന്ന് വാഗ്ധാനം. സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ…

Read More

കോൺഗ്രസ്‌ വഞ്ചനയുടെ മറ്റൊരു മുഖം ;പ്രധാനമന്ത്രി 

ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചുവെന്നും വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

കോൺഗ്രസ്‌ അനുകൂല സർവ്വേ,മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച്‌ അഭിപ്രായ സർവേ. എ.ബി.പി-സി വോട്ടര്‍ സർവ്വേയിൽ 17772 പേരാണ് പങ്കെടുത്തത്. കോൺഗ്രസ്‌ അധികാരത്തിൽ തിരിച്ചെത്തുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 107 മുതൽ 119 സീറ്റ് വരെ നേടുമെന്ന് പ്രവചനം. ബി.ജെ.പി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേഷ് ഗോപി എത്തുന്നു

ബെംഗളൂരു: ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥി എസ്.മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയിൽ നടൻ സുരേഷ് ഗോപി പങ്കെടുക്കും. നാളെ നാലിന് മല്ലസാന്ദ്ര സർക്കാർ ആശുപത്രിക്ക് സമീപം വാഹനപ്രചാരണ ജാഥ ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം ദോസ്തി മൈതാനത്ത് അവസാനിക്കും. തുടർന്നുനടക്കുന്ന സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Read More

നടൻ കമൽ ഹാസൻ കർണാടകയിൽ പ്രചാരണത്തിന് ഇറങ്ങിയേക്കും 

ബെംഗളൂരു: സൂപ്പര്‍ താരം കമല്‍ഹാസനെ കോൺഗ്രസ്‌ കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചതായാണ് റിപ്പോർട്ട്‌ .ഇത് കമല്‍ സ്വീകരിക്കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസും താരപ്രചാരകരുടെ പട്ടികയിലേക്ക് കൂടുതല്‍ ശക്തരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. നേരത്തെ കന്നഡ സൂപ്പര്‍ താരം സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിനായി ശിവരാജ് കുമാറും പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. സിനിമാ താരങ്ങളിലൂടെ ചില വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധം…

Read More

മിൽമയേക്കാൾ വില കുറച്ച് നന്ദിനി

തിരുവനന്തപുരം:സഹകരണ നിയമങ്ങള്‍ മറികടന്നും മറ്റൊരു സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ കടന്നുകയറിയും കര്‍ണ്ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നടത്തുന്ന പാല്‍ക്കച്ചവടം മില്‍മയ്‌ക്കും ക്ഷീര കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നതായി റിപ്പോർട്ട്‌. പാലും പാലുത്പന്നങ്ങളും വില്പന നടത്താന്‍ അതിര്‍ത്തി കടന്ന് എത്തി ഔട്ട്ലെറ്റുകള്‍ തുറന്നതിന് പിന്നാലെ കേരളത്തില്‍ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് നന്ദിനി പരസ്യവും നല്‍കി. മില്‍മയുടെ പാലിനേക്കാള്‍ 12 രൂപയുടെ വരെ കുറവുണ്ട് ‘നന്ദിനി” പാലിന്. കര്‍ണ്ണാടക സര്‍ക്കാര്‍ നന്ദിനിക്ക് പ്രതിവര്‍ഷം 1200 കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കുന്നതിനാലാണ് പാല്‍ വിലകുറച്ച്‌ വില്‍ക്കാന്‍ കഴിയുന്നത്. ഔട്ട്ലെറ്റുകള്‍ വ്യാപകമാകുന്നതോടെ നന്ദിനി പാല്‍…

Read More

സോണിയ ഗാന്ധി വിഷകന്യകയും രാഹുൽ ഗാന്ധി ഭ്രാന്തനും, അധിക്ഷേപ പരാമർശവുമായി എംഎൽഎ

ബെംഗളൂരു: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി ബിജെപി എംഎൽഎ . സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുകൊണ്ടാണ് അധിക്ഷേപിച്ചത്. ബിജാപൂർ സിറ്റി ബസവനഗൗഡ പാട്ടീൽ യത്‌നാൽ ആണ് ഇരുവർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാജ്യം നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജൻസിയായ സോണിയ ഗാന്ധിയെന്നും അദ്ദേഹം അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കർണാടകയിലെ കൊപ്പലിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപുരയിൽ നിന്ന് യത്നാൽ ജനവിധി തേടുന്നുണ്ട്.

Read More

മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കാതെ രാഹുൽ ഗാന്ധി

ബെംഗളൂരു: മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതെ മാറിനിന്ന് രാഹുൽ ഗാന്ധി. ഉഡുപ്പി ജില്ലയിലെ ഉച്ചില മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാഹുൽ അകത്ത് പ്രവേശിക്കാതിരുന്നത്. തുടർന്ന് ക്ഷേത്രപൂജാരിയും കമ്മിറ്റി അംഗങ്ങളും പുറത്തെത്തി രാഹുലിനെ സ്വീകരിക്കുകയായിരുന്നു. നേരത്തെ ഉടുപ്പി ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കൺവെൻഷനിൽ വച്ചാണ് ഒരു സ്ത്രീ രാഹുലിന് വലിയൊരു നെയ്മീൻ സമ്മാനിച്ചത്. മീനും കൈയിലേന്തി സ്ത്രീക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് രാഹുൽ മടങ്ങിയത്.

Read More

വിഷ പാമ്പ് പരാമർശത്തിൽ പ്രതികരണവുമായി മോദി

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തിൽ കർണാടകയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിദറിലെ ഹന്നാബാദിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോൺഗ്രസ്‌ വീണ്ടും തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും അവർ തന്നെയാണ് തകരുന്നത്. എന്നെ 91 തവണ അധിക്ഷേപിച്ചു. അവർ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും  മോദി പറഞ്ഞു. അംബേദ്കറെ പോലും അവർ അധിക്ഷേപിച്ചിട്ടുണ്ട് എന്നും…

Read More