ബിജെപി പരിപാടിക്കിടെ കോൺഗ്രസിന് ജയ് വിളി, വൈറൽ വീഡിയോ

ബെംഗളൂരു:ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടി ബിജെപി  നേതാക്കള്‍.ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്. കോണ്‍ഗ്രസ് ദേശീയ…

Read More

ശിവകുമാറിനെതിരെയുള്ള ആ കത്ത് ഞാൻ എഴുതിയതല്ല, വ്യാജ പ്രചാരണം ആണ് ; സിദ്ധരാമയ്യ

ബെംഗളൂരു:കോണ്‍ഗ്രസ് അധ്യക്ഷനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ആര്‍എസ്‌എസുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ പരാജയഭീതി മൂലമാണ് ബിജെപി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കിംവദന്തികള്‍ കണ്ട് വഞ്ചിതരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ.ശിവകുമാറുമായി തനിക്കുള്ള ബന്ധം സൗഹാര്‍ദ്ദപരമാണ്. തങ്ങളുടെ സൗഹൃദം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. വ്യാജക്കത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ശിവകുമാര്‍ സ്വന്തം നിലയില്‍…

Read More

ടൂറിസ്റ്റ് കേന്ദ്രങ്ങൾ നാളെ അടച്ചിടില്ല, കയ്യിലെ മഷി അടയാളം കാണിച്ചാൽ മാത്രം പ്രവേശനം 

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ജീവനക്കാര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരന്‍മാരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചു. പരിമിതമായ സ്റ്റാഫായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു. അതേസമയം, മൈസൂരു മൃഗശാല ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സന്ദര്‍ശകരെ അനുവദിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ ഭരണകൂടത്തില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം…

Read More

നിങ്ങളുടെ സ്വപ്നം എന്റെതും, സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വപ്‌നങ്ങളെ കൂടി പറയുന്ന നരേന്ദ്രമോദി, ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്നും ബിജെപി സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നതിൽ കർണാടകയുടെ പങ്ക് പ്രധാനമാണ്. ബിജെപി സർക്കാരിന്റെ നിർണ്ണായകവും കേന്ദ്രീകൃതവും ഭാവിയോടുള്ള സമീപനവും കർണാടകയുടെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നു. നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ…

Read More

കർണാടകയിലെ മുസ്ലിം സംവരണം നിർത്തലാക്കിയ നടപടി, സ്റ്റേ ഇന്ന് അവസാനിക്കും

ന്യൂഡൽഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കും. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹർജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍…

Read More

സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്, 5 കോടി 24 ലക്ഷം വോട്ടർമാർ

ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 9,58,806 കന്നി വോട്ടര്‍മാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പകുതി ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര-…

Read More

വൈറലായി രാഹുൽ ഗാന്ധിയുടെ ബസ് യാത്ര 

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ നേതാവ് രാഹുൽ ഗാന്ധി ബസിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കണ്ണിങ്ഹാം റോഡിലെ ‘കഫേ കോഫി ഡേ’ ഷോപ്പിൽ നിന്ന് കാപ്പി കുടിച്ചതിന് പിന്നാലെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്‌ത്രീകളോടും സംസാരിച്ചതിന് ശേഷം ബിഎംടിസി ബസിൽ കയറുകയായിരുന്നു. ബസിൽ യാത്രക്കാരോട് അദ്ദേഹം സംസാരിച്ചു. ബസ് യാത്രക്കാരായ സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ബിഎംടിസി, കെഎസ്ആർടിസി ബസുകളിൽ സൗജന്യ ബസ് യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങളെ…

Read More

കോൺഗ്രസിന് എസ്ഡിപിഐ, പിഎഫ്ഐ ബന്ധം, ആരോപണവുമായി അണ്ണാമലൈ

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച്‌ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെയാണെന്നും അണ്ണാമലൈ അരോപിച്ചു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അണ്ണാമലൈ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ഭീകരവാദികള്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്ന വ്യക്തികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാജ്യ താത്പര്യത്തെ കുറിച്ച്‌ ഒരു വശത്ത് പ്രസംഗിക്കുകയും മറുവശത്ത് ഭീകരവാദത്തെ തലോടുകയുമാണ് കോണ്‍ഗ്രസ്. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇത് നിര്‍ത്തണമെന്നും അണ്ണാമലൈ ട്വീറ്റിലൂടെ അവശ്യപ്പെടുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ…

Read More

ബിജെപിയുടെ പ്രചാരണ വാഹനം പിടിച്ചെടുത്ത് അധികൃതർ

ബെംഗളൂരു:ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതര്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ചിത്രമുള്ള വാഹനമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ച വാഹനത്തില്‍ പ്രാചരണ പരസ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാര്‍ത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.

Read More

സോണിയയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് നരേന്ദ്ര മോദി 

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി പരിഹസിച്ചു. കർണാടകയിൽ, മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു മോദി. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ് ഇപ്പോൾ ഭയപ്പാടിലാണ്.അവരുടെ നുണകൾ ഫലിക്കുന്നില്ല എന്നായപ്പോൾ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഇപ്പോൾ പ്രധാനമന്ത്രി തന്നെ പരസ്പരം കെട്ടിവെക്കാൻ തുടങ്ങി’ എന്ന് പറഞ്ഞു. ശിവമോഗയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More