വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ പാമ്പ്

ബെംഗളൂരു:വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ കയറികൂടി ഒരു പാമ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ മണ്ഡലമായ ഷിഗ്ഗാവിലെ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പാമ്പ് കയറിയത്. ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. തുടർന്ന് തന്നെ പാമ്പിനെ അവിടെ നിന്നും പെട്ടെന്ന് മാറ്റി. പിന്നീട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശ പ്രകാരം ഓഫീസ് എല്ലാം വീണ്ടും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു.

Read More

ആഹ്ലാദ നിമിഷം, രാഹുൽ ഗാന്ധിയുടെ വീഡിയോയുമായി കോൺഗ്രസ്‌

ബെംഗളൂരു:വോട്ടെണൽ പുരോഗമിക്കുന്നു, വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്നതിൽ ആഹ്ലാദം പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോയുമായി കോൺഗ്രസ്‌ . ”ഞാൻ അജയനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് ആർക്കും എന്നെ തടയാനാവില്ല”-എന്ന അടിക്കുറിപ്പോടെയാണ്  രാഹുലിൻറെ വീഡിയോ പങ്കുവെച്ചത്. വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ ഓഫീസിൽ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു . ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് പ്രവർത്തകരുടെ ആഘോഷം.

Read More

എച്ച് ഡി കുമാരസ്വാമി പിന്നിൽ

ബെംഗളൂരു:സംസ്ഥാനത്ത് പോരാട്ടം കനക്കുന്നു. ചന്നപട്ടണയില്‍ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി പിന്നില്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ മുന്നില്‍ നിന്ന ശേഷമാണ് കുമാരസ്വാമി പിന്നിലേക്ക് പോയത്. നിലവില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

Read More

വോട്ടിങ് മെഷീൻ ഇറക്കുമതി ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ  ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺഗ്രസ്‌ നൽകിയ  പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെറ്റായ വിവരങ്ങളുടെ പരാതിയെന്നും, ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി.

Read More

എല്ലാ മേഖലയിലും വിദ്വേഷം പരത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം

ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു. ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി. ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ…

Read More

കർണാടകയിൽ ജെഡിഎസുമായി ചർച്ചയില്ലെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി : കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജെഡിഎസുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്‌ രംഗത്ത്. തൂക്കുസഭ ഉണ്ടായാൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡിഎസ് പാർട്ടിക്ക് വലിയ പങ്കുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അത് നിഷേധിച്ച് കോൺഗ്രസ്‌ എത്തിയത്. തൻറെ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നീക്കങ്ങൾ നാളെ തീരുമാനിക്കുമെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.  ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ്‌ ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 113 ഭൂരിപക്ഷമുള്ള 224 അംഗ നിയമസഭയിൽ 150 ഓളം…

Read More

ബിജെപി പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് രൺദീപ് സുർജേവാല

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞുവെന്ന് നേതാവ് രൺദീപ് സുർജേവാല. വോട്ട് ചെയ്യാനെത്തിയ കോടിക്കണക്കിന് വരുന്ന വോട്ടർമാർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. കേവല ഭൂരിപക്ഷം തികക്കുമെന്ന് കരുതുന്നു. നാളെ വോട്ടെണ്ണിക്കഴിഞ്ഞാൽ ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്നും സുർജേവാല പ്രതീക്ഷ പ്രകടിപ്പിച്ചു.  കർണാടകയിൽ വോട്ട് ചെയ്ത 6.5 ​​കോടി ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. നമുക്ക് നാളെ ഫലം വരുന്നതുവരെ കാത്തിരിക്കാം. ബി.ജെ.പി അവരുടെ പരാജയം അംഗീകരിച്ചു കഴിഞ്ഞു, സുർജെവാല പറഞ്ഞു.

Read More

സംസ്ഥാനത്ത് റെക്കോർഡ് പോളിങ് എന്ന് റിപ്പോർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ തെരെഞ്ഞെടുപ്പിൽ പോളിങ് ശതമാനം സർവകാല റെക്കോർഡിൽ. 73.19 ശതമാനം പോളിംഗാണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്തതാണ് കണക്ക്. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് നടന്നത് ചിക്കബല്ലാപുര ജില്ലയിലാണ്. 85.56 ശതമാനം വോട്ടുകളാണ് ജില്ലയിൽ പെട്ടിയിലായത്. ഏറ്റവും കുറവ് പോളിങ് നടന്നത് ബെംഗളൂരു സൗത്തിലാണ്. 52.33 ശതമാനം വോട്ടുകളാണ് ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത്. 2018ൽ കുറിച്ച പോളിങ് റെക്കോർഡ് 72.10% ആണ് ഇക്കുറി തിരുത്തിയത്.  

Read More

പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ഡി.കെ ശിവകുമാർ

ബെംഗളുരു: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ല. എക്സിറ്റ്പോളുകള്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാല്‍, 146 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും കര്‍ണാടകയുടെ വിശാലമായ താല്‍പര്യമാണ് പരിഗണിക്കുക. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ കര്‍ണാടകയില്‍ പരാജയപ്പെടും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പാര്‍ട്ടി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു.

Read More

ചോദ്യങ്ങൾക്കെല്ലാം മെയ് 13 ന് ഉത്തരം നൽകും ; തേജസ്വി സൂര്യ

ബെംഗളൂരു: മെയ് 13ന് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കര്‍ണാടക നല്‍കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബജ്‌റംഗ് ബലിയുടെ നാടായ കര്‍ണാടക ഇതിനെല്ലാം മെയ് 13ന് ഉത്തരം നല്‍കും. എല്‍പിജി സിലിണ്ടറുകള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്ന ഡികെ ശിവകുമാറിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, കോണ്‍ഗ്രസ് ഈ പൂജയെങ്കിലും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.

Read More