ബെംഗളൂരു:കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് അവരോട് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കര്‍ണാടകയ്ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥ്, നരേന്ദ്ര…
Read MoreTag: karnataka
പരാജയപ്പെട്ട പ്രമുഖന്മാർ ഇവർ
ബെംഗളൂരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ചില പ്രമുഖ സ്ഥാനാർത്ഥികൾക്ക് അടിതെറ്റി. ചിക്കബെല്ലാപ്പുര മണ്ഡലത്തിൽ പോരാട്ടത്തിനിറങ്ങിയ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ. സുധാകർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രദീപ് ഈശ്വറിനോട് 11,318 വോട്ടുകൾ പരാജയപ്പെട്ടു. ഈശ്വർ 48 ശതമാനം വോട്ടുകളുമായി വിജയിച്ചപ്പോൾ സുധാകറിന് 40.58 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നിയമസഭാ സ്പീക്കർ കെ. വിശ്വേശര ഹെഗ്ഡെ സിർസി മണ്ഡലത്തിൽ 3,259 വോട്ടുകൾക്ക് സ്ഥാനാർത്ഥി ഭിമന്ന ടി. നായിക്കിനോട് പരാജയപ്പെട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ മത്സരിച്ച ജഗദീഷ് ഷെട്ടാറും…
Read Moreകോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ പ്രചാരണത്തിൽ കഠിനാധ്വാനം ചെയ്ത ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എൻറെ ആശംസകൾ. കർണാടക തെരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും താൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
Read Moreരാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെ വിജയമാണ് കർണാടകയിലേതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു:നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുനർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേർത്തു.
Read Moreകോൺഗ്രസിൽ എത്തിയിട്ടും രക്ഷയില്ല, ഷെട്ടാറിന് തോൽവി
ബെംഗളുരു : ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടാർ തോറ്റു. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് മുൻ ഷെട്ടർ പാർട്ടിയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തി. തുടർന്ന് ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന് ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക്…
Read Moreഅമിത് ഷാ ഇന്ന് വൈകുന്നേരം നഗരത്തിൽ എത്തും
ബംഗളൂരു:ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം ബംഗളൂരുവിലെത്തും. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഭരണം പിടിക്കുമെന്നും അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കർണാടക റവന്യൂമന്ത്രി അശോക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമിത് ഷാ എത്തുന്നത് എന്നാണ് സൂചന. ദക്ഷിണേന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബി.ജെ.പി.യും തിരിച്ചുപിടിക്കാനും കോൺഗ്രസും ജെ.ഡി-എസും ചൂടേറിയ പ്രചാരണം നയിച്ച തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Read Moreമാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി ഡി. കെ ശിവകുമാർ
ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കേഡര്‍ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍ എംഎല്‍എമാര്‍, എഐസിസി, മറ്റ് ജനറല്‍ സെക്രട്ടറി എന്നിവരുടെയടക്കമുള്ളവരുടെ പ്രവര്‍ത്തനഫലമാണ് ഈ വിജയമെന്നും ഡി.കെ…
Read Moreവിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ് നീക്കം, ഹോട്ടലുകൾ ബുക്ക് ചെയ്തു
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ് നീക്കം. ഇതിനായി ബെംഗളൂരുവിലെയും മഹാബലിപുരത്തെയും ഓരോ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. പാർട്ടി 130ൽ താഴെ സീറ്റുകളാണ് നേടുന്നതെങ്കിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഹോട്ടലിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റുമെന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് വിവരം. 130 സീറ്റുകൾ നേടിയാൽ ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിൽ എം.എൽ.എമാരെ ഇന്ന് വൈകുന്നേരം തന്നെ എത്തിക്കും. എംഎൽഎ മാരെ തമിഴ്നാട്ടിലേക്ക് മാറ്റുമോ അതോ ബെംഗളൂരുവിൽ തന്നെ താമസിപ്പിക്കുമോ എന്ന കാര്യത്തിൽ വൈകീട്ടോടെ വ്യക്തത വരും. അതേസമയം,…
Read Moreആരുടേയും പിന്തുണ വേണ്ട, സഹകരിക്കുന്നവരോട് ചർച്ചയെന്ന് കോൺഗ്രസ്
ബെംഗളൂരു: തെരഞ്ഞെടുപ്പിൽ വൻ നേട്ടത്തിലേക്ക് കുതിച്ച കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടിയതോടെ വലിയ ആഹ്ലാദത്തിൽ. ബംഗളുരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് വലിയ ആഹ്ലാദമാണ് നടക്കുന്നത്. രാത്രി എല്ലാ കോൺഗ്രസ് എംഎൽഎ മാർ ഇവിടെയെത്തും. നാളെ രാവിലെ യോഗത്തിൽ പാർലമെന്ററി പാർട്ടി ചേർന്നായിരിക്കും സർക്കാർ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുക. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പാർട്ടിക്കും നേതാക്കൾക്കും ജയ് വിളിച്ച് വിജയം ആഘോഷിക്കുകയാണ്. ഇത്തവണ ആരുടേയും പിന്തുണവേണ്ടെന്നും സഹകരിക്കുന്നവരുമായി ചർച്ചയാകാമെന്നുമാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം. 125 സീറ്റുകളിലേക്ക് ലീഡ് ഉയർത്തിയതിന് പിന്നാലെയായിരുന്നു…
Read More