ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കര്‍ണാടക ബിജെപിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കള്‍ ചരടുവലി തുടങ്ങിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു…
Read MoreTag: karnataka
ശബ്ദ പരിധിയും കവിഞ്ഞ് ബെംഗളൂരുവിലെ നിശബ്ദ മേഖലകൾ
ബെംഗളൂരു: കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെഎസ്പിസിബി) കണക്കുകൾ പ്രകാരം, ബെംഗളൂരുവിലെ നിശബ്ദ മേഖലകൾ നിശബ്ദത അപൂർവ്വമായി തുടരുന്നു, കൂടാതെ അനുവദനീയമായ ശബ്ദത്തിന്റെ അളവ് കൂടുതലാണ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയകളിലും ഉയർന്ന തോതിലുള്ള ശബ്ദം അനുഭവപ്പെടുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു.വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും നിർമ്മാണ പ്രവർത്തനങ്ങളും ഉയർന്ന ശബ്ദത്തിന്റെ അളവിന് കാരണമായി കെഎസ്പിസിബി ഉദ്യോഗസ്ഥർ പറയുന്നു. ഡാറ്റ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടിട്ടും കാര്യമായ സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്ന് പൗരന്മാർ പരാതിപ്പെടുന്നു. KSPCB നഗരത്തിലെ രണ്ട് നിശബ്ദ മേഖലകളിൽ ശബ്ദത്തിന്റെ അളവ്…
Read Moreരാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ
ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…
Read Moreഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവച്ച് കോൺഗ്രസ്
ന്യൂഡൽഹി :നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പശ്ചാത്തലത്തിൽ, നേതാക്കളെ ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഫറൻസിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം അൽപ സമയം മുൻപ് പങ്കുവെച്ചത്. ജയ് ബജ്‌റംഗ്ബലി എന്നാണ് അടിക്കുറിപ്പ്. ഇന്നലെ ഫലസൂചനകൾ അനുകൂലമാകുന്ന വേളയിൽ, ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജഘു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റർ അക്കൗണ്ടിൽ വന്നിരുന്നു.
Read Moreസത്യപ്രതിജ്ഞ വ്യാഴാഴ്ച
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. അതിനിടെ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ബംഗളൂരുവില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവരുന്നത്. യോഗത്തില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ടുളള പ്രമേയം യോഗം പാസ്സാക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുശീല്‍…
Read Moreകോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്
ബെംഗളൂരു:കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ ബജ്റംഗദളിനെ നിരോധിച്ചാൽ വിവരമറിയിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ.അശ്വത്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൾവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ആദ്ദേഹം വെളിപ്പെടുത്തി. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്റംഗദളിനെ നിരോധിക്കുമെന്ന് എങ്ങനെ പറയാൻ കോൺഗ്രസിന്…
Read Moreവോട്ടർമാർക്ക് ബിജെപി 1000 രൂപ വരെ നൽകി , ആരോപണവുമായി ഷെട്ടാർ
ബെംഗളൂരു: തോൽവിയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ ആരോപണവുമായി ഷെട്ടാർ രംഗത്ത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ ജഗദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് തേനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെട്ടാർ. പണമുപയോഗിച്ചാണ് ഹുബള്ളി-ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് എന്നാണ് ഷെട്ടാറിന്റെ ആരോപണം. 500 രൂപ മുതൽ 1000 രൂപ വരെ വോട്ടർമാർക്ക് ബി.ജെ.പി നൽകിയെന്ന് ഷെട്ടാർ പറഞ്ഞു.പണാധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയത്. ഇതിനൊപ്പം ബി.ജെ.പി.യുടെ സമ്മർദ തന്ത്രവും…
Read Moreആര് മുഖ്യമന്ത്രിയാകും? എംഎൽഎ മാരുടെ യോഗം ഇന്ന് വൈകുന്നേരം
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ആർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന തന്ത്രപ്രധാനമായ വിഷയം ചർച്ച ചെയ്യാൻ ഇന്ന് വൈകുന്നേരം എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഷാംഗ്രില ഹോട്ടലിൽ വൈകുന്നേരം 6 മണിക്ക് ആണ് യോഗം നടക്കുക. കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ വിളിച്ച് ചേർത്ത യോഗത്തിൽ ഡി.കെ ക്യാമ്പ് ഒരു തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബരിയ, ജിതേന്ദ്ര സിംഗ് അൽവാർ എന്നിവരെ കർണാടക സി.എൽ.പി യോഗത്തിന്റെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രിയും…
Read Moreവൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു പുറകെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 70 പൈസയുടെ വർധനവാണ് വരുത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വർധനവാണിത്. 57 പൈസ ഫിക്സഡ് ചാർജിലും 13 പൈസ എനർജി ചാർജിലും ഈടാക്കുക. 8.31 എല്ലാവരുടെയും വർധനവാണ് ഏർപ്പെടുത്തിയത്. 2022ൽ കെ.ഐ.ആർ.സിക്ക് സമർപ്പിച്ച നിർദ്ദേശങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ 139 പൈസയുടെ വർദ്ധന വേണമെന്നാണ് ആവശ്യപ്പെട്ടത്. 8,951.20 കോടി രൂപയുടെ റവന്യൂ കമ്മി…
Read Moreരാജി സമർപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മെ ആവർത്തിക്കുകയായിരുന്നു. കർണാടകത്തിലെ ജനവിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
Read More