ബാങ്ക് മാനേജർ രക്തം വാർന്ന് മരിച്ച നിലയിൽ

ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബോണ്ടൽ സ്വദേശിയാണ്. വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Read More

ഓട്ടോറിക്ഷയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 3 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 6 മരണം 

ബംഗളൂരു: ഓട്ടോ റിക്ഷയും സിമന്റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ ആറു പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. കൽബുർഗിയിലെ ഹലകാർത്തി ഗ്രാമത്തിൽ ദേശീയപാതയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് സിമന്റ് ടാങ്കർ ഓട്ടോ റിക്ഷയെ വലിച്ചുകൊണ്ടുപോയി. ആധാർ കാർഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിൽ പോയ ഇവർ, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ്…

Read More

മതപരിവർത്തന ശ്രമം; വിദ്യാർത്ഥിക്കെതിരെ കേസ്

ബെംഗളുരു: സഹപാഠിയെ മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് നടപടി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം. തന്റെ മകനെ മറ്റൊരു മതത്തില്‍പെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പോലീസ് കേസെടുത്ത്. കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാനോ മകൻ തയാറായില്ല. മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല. പിന്നീട് പരിശോധിച്ചപ്പോള്‍…

Read More

മന്ത്രിയുടെ ഷൂ ലെയ്സ് കെട്ടി ഗൺമാൻ; മന്ത്രിക്ക്‌ വിമർശനം

ബെംഗളുരു: സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പയുടെ ഷൂ ലെയ്സ് ഗൺമാൻ കെട്ടികൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാൻ മന്ത്രി ഹോസ്റ്റൽ അടുക്കളയിൽ കയറി ഇറങ്ങിയ ശേഷമാണ് ഗൺമാൻ ഷൂസ് ലെയ്സ് കെട്ടി കൊടുത്തത്. ഇത് വ്യാപക വിമർശനം ആണ് ഉണ്ടാക്കുന്നത്.

Read More

കാർത്തിക് വധം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്

ബെംഗളുരു: കോലാര്‍ എസ്.ഡി.സി കോളേജ് വിദ്യാര്‍ഥി കാര്‍ത്തിക് സിങ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരേയും പ്രതികളേയും…

Read More

സുരക്ഷ മാനദണ്ഡങ്ങൾ ഇല്ലാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ ലൈസൻസ് നൽകിയ അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. മുൻകരുതലുകൾ പാലിക്കാത്തതിന്റെ പേരിൽ നഗരത്തിലെ വിവിധ പടക്ക സ്റ്റോക്കുകളും വിൽപനശാലകളും പൂട്ടിയ റവന്യൂ ഇൻസ്‌പെക്ടർമാരുടെ നടപടി ചോദ്യം ചെയ്ത് നിരവധി പടക്ക വിൽപനക്കാർ നൽകിയ ഹർജി പരിഗണിച്ചു. എം.നാഗപ്രസന്നയുടെ ബെഞ്ചാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പടക്ക സംഭരണത്തിന് അനുമതി നൽകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

Read More

കേരള ആർടിസിയുടെ പുതിയ ബസുകൾ എത്തുന്നു നഗരത്തിലേക്ക് 

ബംഗളൂരു: പുതിയ 46 എസി ബസുകൾ വാങ്ങാൻ കേരള ആർടിസി നടപടികൾ തുടങ്ങിയതോടെ ബെംഗളൂരുവിലേക്ക് കൂടുതൽ ബസുകൾ എത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. സംസ്ഥാനാന്തര റൂട്ടുകളിൽ ഓടാനാണ് ബസുകൾ വാങ്ങുന്നത്. നിലവിൽ ബെംഗളുരു റൂട്ടിൽ ഓടുന്ന എസി ബസുകൾ ഭൂരിഭാഗവും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ആണ്. തിരുവനന്തപുരത്തേക്കുള്ള വോൾവോ, സ്കാനിയ ബസുകൾ മാത്രമാണ് കേരള ആർടിസിക്കുള്ളത്. കാലപ്പഴക്കമേറിയ ബസുകൾ തുടർച്ചയായി തകരാറിലാവുന്നതും പതിവാണ്.

Read More

സംശയരോഗം; പോലീസുകാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ബിരുദധാരിയായ പ്രതിഭ 2022 നവംബറിലാണ് കോലാര്‍ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറിനെ വിവാഹം ചെയ്തത്. പ്രതിഭയുടെ സ്വഭാവത്തില്‍ കിഷോര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ഫോണ്‍ കോളുകളും മെസേജുകളും പരിശോധിച്ചിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ഇതേച്ചൊല്ലി കിഷോറും പ്രതിഭയും തമ്മില്‍, ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് പ്രതിഭയെ വിഷമിപ്പിച്ചെന്നും മകള്‍ കരയുന്നതു കണ്ട് താന്‍…

Read More

കരിമ്പുമായി പോയ ട്രാക്ടറുകൾ അജ്ഞാതർ തീവെച്ചു

ബെംഗളൂരു : ബെളഗാവിയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കരിമ്പുമായി പോകുകയായിരുന്ന രണ്ടു ട്രാക്ടറുകൾക്ക് അജ്ഞാതർ തീവെച്ചു. ചൊവ്വാഴ്ച രാത്രിയാണ് മഹാരാഷ്ട്ര അതിർത്തിയോടുചേർന്ന കരദ്ഗ ഗ്രാമത്തിൽ പത്തോളം പേരടങ്ങുന്ന സംഘം ട്രാക്ടറുകൾ കത്തിച്ചത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കരിമ്പ്. മഹാരാഷ്ട്രയിലെ കരിമ്പുകർഷകർ പഞ്ചസാര ഫാക്ടറിയുടമകൾ കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് സമരത്തിലാണ്. ഇതിനിടെയാണ് ഫാക്ടറികളിലേക്ക് ബെളഗാവിയിൽ നിന്ന് കരിമ്പുശേഖരിച്ചുതുടങ്ങിയത്. ഇതിനെതിരേ കർഷകർ ഫാക്ടറി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രാക്ടറുകൾ കത്തിച്ചത് കർഷകസമരത്തെ അനുകൂലിക്കുന്നവരാണെന്നാണ് നിഗമനമെങ്കിലും കൂടുതൽ അന്വേഷണത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന്…

Read More

കാട്ടാനയുടെ അക്രമണത്തിൽ യുവതി മരിച്ചു 

ബംഗളൂരു: ചിക്കമംഗലൂരിലെ ആൽദൂരിനടുത്ത് ഹെഡഡലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. മീന എന്ന യുവതിയാണ് മരിച്ചത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീന പിന്നീട് മരിച്ചു. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ ശൃംഗേരി-ചിക്കമംഗളൂരു സംസ്ഥാന പാത ഉപരോധിച്ചു. ഈ സമയത്തെയും ഡിഎഫ്ഒയെയും തിരഞ്ഞെടുത്ത റോഡ് തടഞ്ഞു. ഈ പ്രശ്നം ഞങ്ങൾ പലതവണ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നിങ്ങൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പോലും ഒന്നും ചെയ്തില്ല. ജീവന് പേടിച്ചാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ഗ്രാമവാസികൾ…

Read More