ബീദറിൽ നേരിയ ഭൂചലനം 

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌. റിക്ടർ സ്കെയിലിൽ 1.9, 2.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന പ്രകൃതിദുരന്തനിവാരണകേന്ദ്രം അറിയിച്ചു. തീവ്രത കുറവായിരുന്നെങ്കിലും പ്രഭവകേന്ദ്രത്തിൽ നിന്ന് 30 കിലോമീറ്റർ അകലെവരെ ചലനം അനുഭവപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. ഹംനാബാദാണ് പ്രഭവകേന്ദ്രം.

Read More

അമ്മയെ മർദ്ദിച്ച അച്ഛനെ മകൻ അടിച്ചു കൊന്നു

ബെംഗളുരു: അമ്മയെ മർദ്ദിച്ച അച്ഛനെ യുവാവ് കൊലപ്പെടുത്തി. ദേവരഭൂപുര ഗ്രാമത്തിൽ നിന്നുള്ള ബണ്ടി തിമ്മണ്ണയാണ് മരിച്ചത്. മകൻ ഷീലവന്തയെ പോലീസ് അറസ്റ്റ് ചെയ്തു. തിമ്മണ്ണയും ഭാര്യയും ഷീലവന്തയുടെ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്. തിമ്മണ്ണ ഭാര്യയെ നിരന്തരം മർദ്ദിച്ചിരുന്നു. ഷീലവന്ത ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഷീലവന്ത കല്ലു കൊണ്ട് തലയ്ക്കു അടിച്ച് തിമ്മണ്ണയെ കൊലപ്പെടുത്തുകയായിരുന്നു.

Read More

കാറിന്റെ ടയർ പൊട്ടി തെറിച്ച് ഒരു സ്ത്രീ മരിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് സ്ത്രീ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മധുഗിരി താലൂക്കിലെ കൊടഗനഹള്ളി ഹോബാലി ഗുണ്ടഗല്ലു വില്ലേജിലെ സുശീലാമ്മ (56)യാണ് മരിച്ചത്. ഡ്രൈവർ മുരളി (39), ഗുണവതി (36) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ നിലവിൽ ഒരു പ്രാദേശിക ആശുപത്രിയിൽ നിന്ന് ബെംഗളുരുവിലേക്ക് മാറ്റി. ബെംഗളൂരുവിലാണ് സുശീലാമ്മ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുടുംബത്തിലെ ഒരു ആഘോഷം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം, ഏറ്റവും അടുത്തുള്ള സുരക്ഷിതവുമായ റൂട്ടായ ഗൗരിബിദാനൂർ റോഡിലൂടെ അവർ യാത്ര ചെയ്തത്.…

Read More

സമന്വയ ചന്ദാപുര ഭാഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു 

ബെംഗളുരു: ബെംഗളുരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – രാഹുൽ രാമ ചന്ദ്രൻ, ജനറൽ സെക്രട്ടറി തുളസിധരൻ കെ, ഓർഗനൈസിംഗ് സെക്രടറി ശ്രീകാന്ത്, ട്രഷറർ ദിനേശൻ, രക്ഷാധികാരി പ്രദീപ് റാം,വൈസ് പ്രസിഡന്റ് സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ, ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ് അയ്യപ്പ ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ…

Read More

റെയിൽവേ സ്റ്റേഷനു സമീപം സംശയാസ്പദമായി കണ്ടെത്തിയ പെട്ടികളിൽ ബോംബ് അല്ല ഉപ്പ് 

ബെംഗളുരു: നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച കണ്ടെത്തിയ പെട്ടിയിൽ സ്‌ഫോടക വസ്തുക്കളില്ല. പെട്ടിയിൽ കണ്ടെത്തിയത് ഉപ്പാണെന്ന് എസ്പി മിഥുൻ കുമാർ പറഞ്ഞു. ദിവസം മുഴുവൻ ആശങ്ക സൃഷ്ടിച്ചിരുന്ന സംശയാസ്പദമായ പെട്ടികൾ ഞായറാഴ്ച ബോംബ് ഡിറ്റക്ഷൻ ആൻഡ് നോൺ ഓപ്പറേഷൻ സ്ക്വാഡ് തുറന്ന് പരിശോധിച്ചപ്പോൾ വെള്ളപ്പൊടി കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 12 മണിയോടെ ഷിമോഗ പ്രധാന റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്തിന് സമീപം രണ്ട് ഇരുമ്പ് പെട്ടികൾ ആണ് ഇവ കണ്ടെത്തിയത്. രാത്രി 7.45ഓടെയാണ് ബോംബ് സ്‌ക്വാഡ് ഷിമോഗയിലെത്തിയത്. ആദ്യം സ്കാൻ ചെയ്ത് ബോക്സിന്റെ…

Read More

ഖനി വകുപ്പ് ഉദ്യോഗസ്ഥയുടെ മരണം; കാർ ഡ്രൈവർ അറസ്റ്റിൽ 

ബംഗളൂരു: സീനിയർ ജിയോ സയന്റിസ്റ്റ് പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ സുബ്രഹ്മണ്യപുര പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിമയുടെ കാർ ഡ്രൈവറായ കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ കാർ ഡ്രൈവറായി കിരൺ ജോലി ചെയ്തു വരികയായിരുന്നു. കിരണിന്റെ പിതാവും മൈൻസ് ആൻഡ് എർത്ത് സയൻസ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു. കിരണും പ്രതിമയും തമ്മിൽ അടുത്തിടെ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിമ  ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി. ശനിയാഴ്ച രാത്രിയാണ് കിരൺ…

Read More

കല്യാണ കർണാടക മേഖലയിൽ 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഒരുങ്ങുന്നു 

ബെംഗളൂരു : കല്യാണ കർണാടക മേഖലയിൽ (ഹൈദരാബാദ്-കർണാടക മേഖല) 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടിയാണിത്. കല്യാണ കർണാടക റീജൺ ഡിവലപ്മെന്റ് ബോർഡുമായി സഹകരിച്ച് ഈ വർഷം തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ഗുണ്ടുറാവു അറിയിച്ചു.

Read More

പ്രതീക്ഷ തെറ്റിച്ച് തക്കാളി; കർഷകൻ ജീവനൊടുക്കി

ബെംഗളൂരു : തക്കാളിയുടെ വിലത്തകർച്ചയെത്തുടർന്ന് കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി. തുമകൂരു പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പ(65)യെയാണ് പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളികൃഷിയിറക്കിയിരുന്നു. ‌ വിളവെടുപ്പായപ്പോഴേക്കും തക്കാളി വില കൂപ്പുകുത്തി. കടമെടുത്ത പണത്തിന്റെ പലിശപോലും തിരിച്ചടയ്ക്കാനായില്ല. ഇതിന്റെ നിരാശയിലാണ് നാരായണപ്പ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും നാലുമക്കളുമുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർണാടക രാജ്യറെയ്‍ത്ത…

Read More

പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ യുവാക്കളുടെ ആക്രമണം 

drinks

ബെംഗളൂരു: പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ തർക്കം. കന്നഡ ഗാനം ആലപിച്ചതിന് ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പബ് മാനേജർ പോലീസിൽ പരാതി നൽകി. ഒക്‌ടോബർ 24ന് രാത്രി കെഞ്ചനഹള്ളി റോഡിലെ ഐഡിയൽ ഹോംസിന് സമീപമുള്ള പബ്ബിലാണ് സംഭവം, മാനേജർ രവികാന്ത് ആണ് ആർആർ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. ഒക്‌ടോബർ 24ന് രാത്രി 10.45ഓടെ പബ്ബിൽ എത്തിയ ശ്രേയസും സുഹൃത്തുക്കളും പബ്ബിൽ കന്നഡ ഗാനം പ്ലേ ചെയ്യുന്നതിനെ എതിർത്തു. അധിക്ഷേപിക്കുകയും ചെയ്തു. മാനേജർ രവികാന്ത് നൽകിയ പരാതിയിൽ ശ്രേയസിനും സുഹൃത്തിനുമെതിരെ…

Read More

കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടി; 21 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് യാദ്ഗിർ, കലബുറഗി ജില്ലകളിൽ നിന്നും 21 പേർ അറസ്റ്റിലായി. കോപ്പിയടിച്ചവരും ഇതിന് സഹായിച്ചവരുമാണ് അറസ്റ്റിലായത്. യാദ്ഗിറിൽ ഒമ്പതുപേരെയും കലബുറഗിയിൽ 12 പേരെയുമാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ ശനിയാഴ്ചതന്നെ പിടിയിലായിരുന്നു. യാദ്ഗിറിൽ അറസ്റ്റിലായവരിൽ എട്ടുപേർ കലബുറഗി അഫ്‌സൽപുർ സ്വദേശികളും ഒരാൾ വിജയപുര സ്വദേശിയുമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ 350 പരീക്ഷാകേന്ദ്രങ്ങളിലായി വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടന്ന പരീക്ഷകളിലാണ് കോപ്പിയടിയുണ്ടായത്.

Read More