ബെംഗളൂരു: വേതനപരിഷ്കരണത്തിലും മറ്റ് 15 ആവശ്യങ്ങളിലും സംസ്ഥാന സർക്കാരിന്റെ പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെഎസ്ആർടിസി, കെകെഎസ്ആർടിസി എന്നീ നാല് കോർപ്പറേഷനുകളിലെ ട്രാൻസ്പോർട്ട് ജീവനക്കാർ ഹ്രസ്വ നോട്ടിസിൽ പണിമുടക്കിയേക്കും. എഐടിയുസി അഫിലിയേറ്റ് ചെയ്ത കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ ബാനറിന് കീഴിലുള്ള മറ്റ് അഞ്ച് യൂണിയനുകളെ പിന്തുണച്ച് വേതന പരിഷ്കരണം ഉൾപ്പെടെയുള്ള 16 ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫെബ്രുവരി നാലിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വീണ്ടും കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ തിരഞ്ഞെടുപ്പ്…
Read More