പ്രളയ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു

ബെംഗളൂരു: ബസവരാജ്‌ ബൊമ്മയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്തിന്റെ അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഉത്തര കന്നഡ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച കാർവാർ, യെല്ലാപൂർ, അംഗോള എന്നിവിടങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. ജില്ലാ ഭരണകൂടത്തിൽനിന്ന് പ്രളയനാശനഷ്ടം സംബന്ധിച്ച എല്ലാവിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എം.എൽ.എ.മാരുമായും ഉദ്യോഗസ്ഥരുമായും മറ്റു ജന പ്രതിനിധികളുമായി പ്രളയക്കെടുതി സംബന്ധിച്ച് ചർച്ചകൽ നടത്തി. നിപ്പാണിയിലെയും സങ്കേശ്വരയിലെയും ദുരിദാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും, 19,035 പേരെ 89 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന്…

Read More
Click Here to Follow Us