കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം. ചാലയില്‍ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ബൈപ്പാസിന് അരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു പിന്നിൽ കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഒമ്നി വാൻ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തമിഴ്നാട് തെങ്കാശി സ്വദേശികളായ രാമർ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണു മരിച്ചത്. അഗ്നിശമന സേന എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും.
Read More