ചെന്നൈ : സേലം ജില്ലാ കോടതി സമുച്ചയത്തിൽ വെച്ച് ജഡ്ജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച കോടതി ജീവനക്കാരൻ അറസ്റ്റിൽ. ഓഫീസ് അസിസ്റ്റന്റ് പ്രകാശ് ആണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഐവി എം പൊൻപാണ്ടിയെ ജഡ്ജിയുടെ ചേംബറിൽ വച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ചത്. പ്രകാശിനെ ഹസ്തംപട്ടി പോലീസ് കസ്റ്റഡിയിലെടുക്കയും, ജഡ്ജിയെ സേലത്തെ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രകാശിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ഹസ്തംപട്ടി പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുണ്ടെന്നും പോലീസ് പറഞ്ഞു.
Read More