അതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ; നിരവധി മലയാളികൾ കുടുങ്ങി, അതിർത്തിൽ എത്തിയവരെ തിരിച്ചയച്ചു

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർണാടക സർക്കാർ അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ നിരവധി മലയാളികളെ വലച്ചു. കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ് നഗർ ജില്ലകളിലാണ് സർക്കാർ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് കുടക് മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരെ കർണാടക അതിർത്തിയിൽ തടഞ്ഞ് നിർത്തി തിരിച്ചയച്ചു. തിങ്കളാഴ്ച പുലർച്ചെ 5 മാണി വരെയാണ് കർഫ്യൂ എന്നതിനാൽ ഇന്നും അതിർത്തിയിൽ വാഹനങ്ങളെ തടയും. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോയവരെയും മറ്റു…

Read More

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള കെ.എസ്.ആർ.ടി.സിയുടെ അറിയിപ്പ്

ബെംഗളൂരു: കർണ്ണാടക സർക്കാർ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിയ്ക്കൂറിനുള്ളിൽ പരിശോധിച്ച ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.ആ​ഗസ്റ്റ് 1 മുതൽ യാത്രക്കാർ നിർബന്ധമായും ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കൈവശം കരുതണം. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി ബസ്സുകളിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതേണ്ടതും ജീവനക്കാർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകേണ്ടതുമാണ്. നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക്…

Read More
Click Here to Follow Us