ബെംഗളൂരു: ബംഗളൂരുവിനെയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ഇക്കൊല്ലം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം. പദ്ധതിച്ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. നിലവില്‍ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്തു. പാലക്കാട് കണ്ണമ്പ്രയില്‍ 312 ഏക്കറും പുതുശ്ശേരിയില്‍ ഒന്നാം ഘട്ടത്തില്‍ 653 ഏക്കറും രണ്ടാം ഘട്ടത്തില്‍ 558 ഏക്കറും മൂന്നാം ഘട്ടത്തില്‍ 375 ഏക്കറും ചേര്‍ന്ന് നാലിടങ്ങളിലായി 1898 ഏക്കര്‍ ഭൂമിയാണ് മൊത്തം ഏറ്റെടുക്കുക. 10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യക്ഷമായി…
Read MoreTag: industrial
കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി ; സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം വൈകുന്നു
പാലക്കാട്: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടി പാലക്കാട് ജില്ലയിൽ സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. രേഖകൾ സർക്കാറിന്റെ പേരിലാക്കിയവരാണ് പ്രതിഫലത്തിനായി കാത്തിരിക്കുന്നവരിൽ കൂടുതലും. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷിയിറക്കരുതെന്ന സർക്കാർ നിർദ്ദേശം കൂടിവന്നതോടെ കർഷകരുടെ വരുമാനം നിലച്ചു. മറ്റൊരു നാട്ടിലേക്ക് ജീവിതം മാറ്റാൻ പോലും ആകാതെ ദുരിതത്തിലാണ് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ ആളുകൾ . നഷ്ടപരിഹാരം കിട്ടാതെ കാത്തുകിടക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കൃഷി ഇറക്കരുത് എന്ന നിർദ്ദേശം വന്നതോടെ ഇവരുടെ പ്രധാന വരുമാന വഴിയും അടഞ്ഞു.…
Read More