കന്നഡ ഭാഷയെ അവഗണിച്ചു; ബി.എം.ആർ.സി.എല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: അടുത്തിടെ ഉദഘാടനം ചെയ്ത മൈസൂരു റോഡ്- കെങ്കേരി മെട്രോ പാതയുടെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഭാഷയെ മൊത്തമായി ഒഴിവാക്കിയെന്ന ആരോപണ വുമായി വിവിധ സംഘടനകൾ രംഗത്തെത്തി. തുടർന്ന് കന്നഡ, സംസ്കാരിക വകുപ്പ് മന്ത്രി വി. സുനിൽ കുമാർ ബി.എം.ആർ.സി.എൽ. എം.ഡിയായ അൻജൂം പർവേസിൽനിന്ന് വിശദീകരണം ആരാഞ്ഞു. ഉദ്ഘാടന ദിവസം മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ഒരു ബോർഡുകളിലും ബാനറുകളിലും കന്നഡ ഉൾപ്പെടുത്താത്തതിൽ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും മെട്രോയ്ക്കും സർക്കാരിനുമെതിരേ വ്യാപകമായ രീതിയിലുള്ള കാമ്പയിനുകൾ നടന്നു. ഇതോടെയാണ് വിശദീകരണമാവശ്യപ്പെട്ട് സർക്കാർ ബി.എം.ആർ.സി.എലിന്…

Read More
Click Here to Follow Us