ബെംഗളൂരു: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ‘ഹർഘർ തിരംഗ’ ആഘോഷിക്കുമ്പോൾ, വിധാനസൗധയിൽ അനുദിനം ത്രിവർണപതാക ഉയർത്തും. എല്ലാ ദിവസവും വിധാന സൗധയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് സ്ഥിരം ശമ്പളത്തിന് പുറമെ, ദിവസേന തുച്ഛമായ 50 രൂപ മാത്രമെ ലഭിക്കുന്ന അറിയപ്പെടാത്ത ഈ നായകന്മാരാണ്. എന്നാലിപ്പോൾ ഇവർ ആവശ്യപ്പെടുന്നത് അലവൻസ് 100 രൂപയായി വർധിപ്പിക്കുക എന്നതാണ്. ഗ്രൂപ്പ് ‘ഡി’ ജീവനക്കാരായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഏഴ് തൊഴിലാളികൾ അവരുടെ ഫ്ലാഗ് ഡ്യൂട്ടി നിർവഹിക്കാൻ ദിവസവും മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. കൂടാതെ ഹോം ഗാർഡുകൾ…
Read More