ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിക്ക് നടുവിലും അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. ദേശീയ എയ്റോസ്പേസ്, പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ബുധനാഴ്ച അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 22,700 കോടിയിലധികം വരുമാനം(താൽക്കാലികവും ഓഡിറ്റുചെയ്യാത്തതും) രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും വിതരണ ശൃംഖലയെ (രാജ്യത്തിനകത്തും പുറത്തും) തടസ്സപ്പെടുത്തുകയും ചെയ്ത കോവിഡ് 19 മഹാമാരിയുടെ ഇടയിലാണ് ഈ നേട്ടം ഉണ്ടായത്, ” എന്ന് എച് എഎൽ പ്രസ്താവനയിൽ അറിയിച്ചു. എച്ച്എഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻ, എച്ച്എഎല്ലിന്റെ…
Read More