മാലിന്യം തള്ളുന്ന ബിബിഎംപി ചീഫ് കമ്മീഷണർക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി.

ബെംഗളൂരു: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ മിട്ടഗനഹള്ളി ക്വാറിയിൽ ഖരമാലിന്യം തള്ളുന്നതിനെതിരായ കോടതിയുടെ ഉത്തരവ് അനുസരിക്കാത്ത ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയുടെ പെരുമാറ്റം വിശദീകരിച്ച് വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവിന് അതീതമായി യാതൊന്നും ഇല്ലന്നും കോടതി ഉത്തരവ് മനസ്സിലാക്കാൻ അദ്ദേഹത്തിന് (ഗുപ്തയ്ക്ക്) കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ ജയിലിലേക്ക് അയയ്‌ക്കേണ്ടിവരുമെന്നും ബിബിഎംപിക്ക് വേണ്ടി ഹാജരായ ഉദയ് ഹോളയോട് കോടതി അറിയിച്ചു.

Read More
Click Here to Follow Us