ബന്ദിയാക്കിയ കുരങ്ങുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

ബെംഗളൂരു: ചാമരാജ്‌നഗറിലെ കഗൽവാദി എന്ന ഗ്രാമത്തിൽ നാട്ടുകാർ അനധികൃതമായി കൂടുകളിൽ പൂട്ടിയിട്ടിരുന്ന കുരങ്ങുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കൂടുകളിൽ കുരങ്ങുകളെ കുത്തിനിറച്ച രീതിയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അറുപതോളം കുരങ്ങുകളെ രക്ഷപെടുത്തിയത്. രക്ഷപ്പെടുത്തിയ കുരങ്ങുകളെ ബി.ആർ. ഹിൽസ് കടുവ സങ്കേതത്തിന് സമീപത്തെ വനമേഖലയിൽ സ്വൈര്യ വിഹാരത്തിനായി തുറന്നുവിട്ടു. ജനങ്ങളുടെ കൃഷി നശിപ്പിക്കുകയും പരിസരവാസികളുടെ വീടുകളിൽ കയറുകയും ചെയ്യുന്ന കുരങ്ങുകളെ പ്രദേശവാസികൾ കുരങ്ങു പിടിത്തക്കാരെ കൊണ്ടുവന്ന് പിടികൂടുകയായിരുന്നു. കുരങ്ങുശല്യം പരിഹരിക്കാൻ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും കുരങ്ങുകളെ പിടികൂടി മറ്റൊരുസ്ഥലത്ത് തുറന്നുവിടാനായിരുന്നു ഉദ്ദേശ്യമെന്നും…

Read More
Click Here to Follow Us