റായ്ച്ചൂർ: താപ വൈദ്യുതി നിലയത്തിൽ നിന്നുള്ള ചാരത്തിന് ഫ്ലൈ ആഷ് ആവശ്യക്കാരേറുന്നു. സിമന്റ് , ടൈൽ ഫാക്ടറിയിലെ ആവശ്യങ്ങൾക്കാണ് ഇവ വാങ്ങുന്നത്. റായ്ച്ചൂർ താപവൈദ്യുതി നിലയത്തിൽ നിന്ന് 90 കമ്പനികളാണ് ചാരം വാങ്ങുന്നത്. 3 വർഷത്തിലൊരിക്കലാണ് ചാരം വാങ്ങുന്നതിനുള്ള ലേലം. നടത്തുക. 100 ടൺ കൽക്കരി കത്തിക്കുമ്പോൾ 35 ടൺ വരെയാണ് ചാരം ലഭ്യമാകുക. ചാരം സംസ്കരിക്കാൻ സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടിലായതോടെ ലേലം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയായിരുന്നു കർണ്ണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ്.
Read More