ബെംഗളൂരു: നഗരത്തിൽ ആദ്യ സ്റ്റീൽ മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കാൻ ഒരുങ്ങി ബിബിഎംപി . ശിവാനന്ദ സർക്കിൾ സ്റ്റീൽ മേൽപ്പാലം സംബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സമർപ്പിച്ച റിപ്പോർട്ടിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ പാലം നിർമാണം പൂർത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിബിഎംപി. 16 തൂണുകളാൽ താങ്ങിനിർത്തിയ 493 മീറ്റർ മേൽപ്പാലം ശേഷാദ്രിപുരം അണ്ടർപാസിലേക്കുള്ള താഴേയ്ക്കുള്ള റാംപ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രശ്നത്തിൽ ആയിരുന്നു. ഒറിജിനൽ ഡിസൈൻ മാറ്റിയ ശേഷം, ഡൗൺലോഡ് റാംപിനായി 579.5 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന ഏഴ് പ്രോപ്പർട്ടികൾ ഏറ്റെടുക്കാൻ ആവശ്യമായ നിർമ്മാണ പദ്ധതി ഉദ്യോഗസ്ഥർ പുനർനിർമിച്ചു.…
Read More