ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഒഴിവാക്കാനുള്ള പദ്ധതി മണ്ടത്തരം; ഡികെ ശിവകുമാർ

ബെംഗളൂരു : ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ പദ്ധതി മണ്ടത്തരമാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് മാറ്റി നിർത്താൻ പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. “അവർ ചെയ്യുന്നത് മണ്ടത്തരമാണ്,” ‘മുസ്രായ് ക്ഷേത്രങ്ങൾ എങ്ങനെ തദ്ദേശവാസികൾക്ക് ഭരണത്തിന് നൽകാനാകും? ക്ഷേത്രങ്ങൾ സർക്കാരിന്റെ സമ്പത്താണ്, ഖജനാവിന്റെ സമ്പത്താണ്. കോടിക്കണക്കിന് രൂപയാണ് ഈ ക്ഷേത്രങ്ങൾ വഴി പിരിച്ചെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ നോക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ്…

Read More

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു : രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ബെലഗാവിൽ നാളെ തുടക്കമാകും. ബെലഗാവിലെ സുവർണ വിധാൻസൗധയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട വർഷവും സമ്മേളനം നടത്താൻ സർക്കാരിന് സാധിച്ചിരുന്നില്ല. മതപരിവർത്തന നിരോധന നിയമം സമ്മേളനത്തിൽ പാസാക്കിയെടുക്കാൻ സർക്കാർ നീക്കങ്ങൾ നടക്കുന്നതായി പല ബിജെപി നേതാക്കളിൽ നിന്ന് വാക്കുകളിൽ നിന്ന് അറിഞ്ഞു. എന്നാൽ ഇതിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്ത് കോൺഗ്രസിന്റെ നീക്കം. മതപരിവർത്തന നിരോധന നിയമനിർമാണത്തിനെതിരേ ക്രൈസ്തവ സഭകളും എതിർപ്പുമായി രംഗത്തുണ്ട്.  

Read More

” 50-100 കോടി സമ്പാദിച്ചിട്ടുണ്ടാവും”ഡികെ ശിവകുമാർ കൈക്കൂലി വാങ്ങിയതായി കോൺഗ്രസ് നേതാക്കൾ;വീഡിയോ;നേതാക്കളെ പുറത്താക്കി.

ബെംഗളൂരു: സംസ്ഥാനത്തെ  കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനെ ചീത്തവിളികുന്നതും  അദ്ധേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്ന് പറയുകയും ചെയ്യുന്ന വീഡിയോ പുറത്ത്. ഒരു 50-100 കോടിയെങ്കിലും സമ്പാദിച്ചിട്ടുണ്ടാവും എന്നും, ഡി.കെ.ശിവകുമാർ മദ്യപനാണ് എന്നും ആണ് അവർ പറയുന്നത്. ഇതേ തുടർന്ന് വീഡിയോയിൽ ഉൾപ്പെട്ട കെപിസിസി മീഡിയ കോർഡിനേറ്റർ എം എ സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ വക്താവും ബല്ലാരിയിൽ നിന്നുള്ള മുൻ എംപിയുമായ വിഎസ്‌ ഉഗ്രപ്പക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. താൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീഡിയോയിൽ ചർച്ചാവിഷയമായ കാര്യങ്ങൾ സത്യമല്ലെന്നുമാണ് വീഡിയോയെക്കുറിച്ചുള്ള ശിവകുമാറിൻറെ പ്രതികരണം. “എനിക്കും…

Read More
Click Here to Follow Us