ബെംഗളൂരു : എസ്ഡിഎം മെഡിക്കൽ കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജിന്റെ 500 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കേസുകളുടെ എണ്ണം 182 ആയും ശനിയാഴ്ച പുലർച്ചെ 281 ആയും ഉയർന്നതിനെ തുടർന്നാണ് അതീവ ജാഗ്രതാ നിർദേശം നൽകിയത്. നാലാമത്തെ ബാച്ച് ടെസ്റ്റുകളുടെ ഫലം കാത്തിരിക്കുകയാണ്. കോളേജ് ഓഡിറ്റോറിയത്തിൽ നവംബർ 17, 25 തീയതികളിൽ നടന്ന രണ്ട് പരിപാടികളിലും 19ന് നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുക്കുന്നവരോട് കോവിഡ് 19 പരിശോധനയ്ക്ക്…
Read More