ബെംഗളുരു; മാലിന്യം ശേഖരിക്കുന്ന വണ്ടികൾ കൃത്യമായ സമയത്ത് എത്താത്തതും വിവിധ സമയങ്ങളിൽ എത്തുന്നതും, ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതും ബെംഗളുരു നിവാസികളെ വട്ടം കറക്കുന്നതാണ്. എന്നാൽ മാലിന്യ ശേഖരണം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റുവാൻ ആപ്പുമായി എത്താൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ. ആപ്പ് നിർമ്മിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞതായി വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യൽ കമ്മീഷ്ണർ ഹരീഷ് കുമാർ അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ആർഎഫ് ഐഡി സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ആപ്പ് എത്തുന്നതോടെ നിലവിലുള്ള മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നിഗമനം. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിലവിൽ ആർഎഫ് ഐഡി…
Read More