ബെംഗളൂരു : കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിലനിന്ന ദളിതക്ക് നേരെ ഉണ്ടായിരുന്ന ജാതിവിവേചനത്തിന് അറുതിയായി. നീലഹള്ളി ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിൽ പട്ടികജാതി സമുദായത്തിൽപ്പെട്ടവർക്ക് പ്രവേശന വിലക്കിന് ജില്ലാ ഭരണ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണറുടെ ഇടപെടലിലൂടെ മാറ്റം വന്നു.പട്ടികജാതി സമുദായത്തിൽപ്പെട്ട യുവാക്കൾ ഡെപ്യൂട്ടി കമ്മിഷണർ ആർ. രാഗപ്രിയയോടൊപ്പം ആദ്യമായി ക്ഷേത്രത്തിൽ പ്രവേശിച്ചു. ഇതോടെ ക്ഷേത്രത്തിലെ ജാതിവിവേചനത്തിന് അറുതിയായി. റവന്യൂ വകുപ്പ് ആവിഷ്കരിച്ച `ജില്ലാധികാരി നഡേ ഹള്ളി കഡേ’ എന്ന പരിപാടിക്ക് ഡെപ്യൂട്ടി കമ്മിഷണർമാർ ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹരിക്കാനായി ഗ്രാമത്തിലെത്തിയതായിരുന്നു ആർ.…
Read MoreTag: dalit
ഗുജറാത്തിനു പുറമെ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത
പാട്ന:ഗുജറാത്തിൽ പശുതൊൽ കടത്തിയ ദളിത് യുവാക്കളെ മർദ്ദിച്ചതിന് അലകൾ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബിഹാറിൽ നിന്നും ദളിത് മർദ്ദന വാർത്ത .ബൈക്ക് മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് ദളിത് യുവാക്കൾക്ക് ക്രൂര മർദ്ദനം ഏറ്റത്. ബിഹാറിലെ മുസ്സാഫർപൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചത് ബീഹാറിലെ അന്നപൂർണയിൽ നടന്ന മഹായാഗയിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് രാജീവ്, മുന്ന എന്നീ യുവാക്കൾക്ക് മർദ്ദനമേറ്റത്. ഉത്രിപുരി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവായ താക്കൂറാണ് യുവാക്കളെ മർദ്ദിച്ചത്. താക്കുറിന്‍റെ സഹോദരിയുടെ മകൻ യുവാക്കളുടെ മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തു.…
Read More