ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ദഹി എന്ന് ചേര്‍ക്കേണ്ട എന്നും ഇംഗ്ലീഷില്‍ curd എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തൈര് പായ്ക്കറ്റില്‍ ദഹി എന്ന് പേര് നല്‍കി ബ്രായ്ക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ഭക്ഷ്യ സുരക്ഷ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി…
Read More