ന്യൂഡൽഹി: അപൂർവമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൊവിഷീല്‍ഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. ആഗോളതലത്തില്‍ തന്നെ പിൻവലിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആസ്ട്രാസെനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിർമ്മിച്ചത്. ഡിമാൻഡ് സംബന്ധമായ കാരണങ്ങളാണ് തീരുമാനത്തിന് പിറകിലെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
Read More