ബെംഗളൂരു. പൊതുജനങ്ങൾക്കായി സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ ബി എം ടി സി, രണ്ട് ആഴ്ചയിൽ അധികം അവധിയിലിരുന്ന ഡ്രൈവർമാരോടും കണ്ടക്ടർമാരോടും നെഗറ്റീവ് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിൻ നേടാനും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തെ മുന്നിൽ കണ്ട് ജീവനക്കാരെയും ആയിരക്കണക്കിന് യാത്രക്കാരെയും സുരക്ഷിതമായി നിലനിർത്തുകയെന്ന വെല്ലുവിളി നേരിടാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. സർക്കാറിന്റെ അനുമതി ലഭിച്ചാൽ ജൂൺ 14 ന് ശേഷം ബി എം ടി സി പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.…
Read MoreTag: Covid lockdown bangalore
നാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാൻ സംസ്ഥാന സർക്കാർ.
ബെംഗളൂരു: നാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത് എന്ന് റവന്യൂ മന്ത്രി ആർ അശോക ബുധനാഴ്ച പറഞ്ഞു. ആരംഭത്തിൽ, നിലവിലുള്ള ഷോപ്പിംഗ് സമയം ഉച്ചയ്ക്ക് 12 മണി വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട് കൂടാതെ, വ്യായാമത്തിനായി ആളുകളെ പാർക്കുകൾ സന്ദർശിക്കാൻ അനുവദിക്കുന്നതും പരിഗണിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. നിംഹാൻസ് കൺവെൻഷൻ സെന്ററിൽ ശിശുരോഗവിദഗ്ദ്ധർക്കായി ബിബിഎംപി സംഘടിപ്പിച്ച വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ആർ അശോക ഇക്കാര്യം അറിയിച്ചത്. ദിവസേനയുള്ള കേസുകൾ കണക്കിലെടുത്ത് 4 മുതൽ 5 ഘട്ടങ്ങളിലായി അൺലോക്ക് ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് കേസുകൾ ഇനിയും കുറയേണ്ടതിനാൽ ഒറ്റയടിക്ക് തുറക്കരുത്. ഘട്ടം ഘട്ടമായുള്ള അൺലോക്ക് പ്രക്രിയയെക്കുറിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിക്കും എന്നും മന്ത്രിപറഞ്ഞു. ബെംഗളൂരുവിൽ നിലവിൽ രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു സാധാരണ ജീവിതം ലഭിക്കണമെങ്കിൽ പ്രതിദിനം കേസുകൾ 500 ആയി കുറയണം എന്നും ബെംഗളൂരുവിലെ കോവിഡ് 19 കണക്കുകൾ ചൂണ്ടിക്കാണിച്ച് അശോക പറഞ്ഞു.
Read More