ബെംഗളൂരു: ബി.ജെ.പി സ്ഥാനാർഥിയായ സഹോദരനുവേണ്ടി വോട്ട് അഭ്യർഥിച്ച എം.പി കോമതി റെഡി വെങ്കട്ട് റെഡ്ഡിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സഹോദരന് വേണ്ടി എം.പി വോട്ടഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നടപടി. മുനുഗോഡെ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇളയ സഹോദരനുവേണ്ടിയാണ് വെങ്കട്ട് റെഡ്ഡി വോട്ട് അഭ്യർത്ഥിച്ചത്. അച്ചടക്ക ലംഘനമാണ് നടന്നതെന്നും മറുപടി പത്ത് ദിവസങ്ങൾക്കുള്ളിൽ നൽകണമെന്നും നോട്ടീസിൽ പറയുന്നു. കോമതിറെഡി വെങ്കട്ട് റെഡ്ഡി പാർട്ടിയെ പരിഹസിക്കുകയും താൻ പ്രചാരണത്തിനിറങ്ങിയാൽ പാർട്ടിക്ക് 10,000 വോട്ട് ലഭിക്കുമെന്നും പറയുന്ന വിഡിയോ…
Read MoreTag: Congress
ഖർഗെയുടെ വിജയത്തിന് പിന്നാലെ പുതിയ അവകാശവാദം ഉന്നയിച്ച് വടക്കൻ കർണാടക കോൺഗ്രസ്
ബെംഗളൂരു: മല്ലികാർജ്ജുൻ ഖർഗെ എഐസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി കർണാടക കോൺഗ്രസ്. ദളിത് വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായി അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വടക്കൻ കർണാടകയിലെ കോൺഗ്രസ് നേതൃത്വം. ഖർഗെയുടെ വിശ്വസ്തനും മുൻ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരയുടെ പേര് ആണ് ഒരു വിഭാഗം ഉയർത്തി കാട്ടുന്നത്. അതേസമയം അധ്യക്ഷസ്ഥാനത്ത് ഖർഗെ തിരഞ്ഞെടുക്കപ്പെട്ടത് കർണാടകത്തിന്റെ ഭാഗ്യമാണെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു. അഞ്ച് പതിറ്റാണ്ട് വടക്കൻ കർണാടകയുടെ മുഖമായി സഭയിലുണ്ടായിരുന്ന മുതിർന്ന ദളിത് നേതാവാണ് ഖർഗെ. മൂന്ന് തവണ കൈയ്യെത്തും ദൂരെ…
Read Moreതൊഴിലില്ലാത്ത’ കോൺഗ്രസ് “സെയ് സിഎം” പ്രചാരണം നടത്തട്ടെ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കോൺഗ്രസിന്റെ ‘സെയ് സിഎം’ പ്രചാരണത്തിന് തിരിച്ചടിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബുധനാഴ്ച കോൺഗ്രസ് എന്ന പഴയ പാർട്ടിയെ “തൊഴിൽരഹിതം” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചു. തന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ അവരുടെ പ്രവർത്തനം സ്വയം സംസാരിക്കേണ്ടതാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവർ ചെയ്യട്ടെ, അവർ കൂടുതൽ ചെയ്യട്ടെ. അവർ ജോലിയില്ലാത്തവരാണ്, അതിനാൽ അവർ അത്തരം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ സർക്കാർ പ്രവർത്തിപ്പിക്കാനും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങളുടെ ജോലിയിലൂടെ ഞങ്ങൾ ആളുകളിലേക്ക്…
Read Moreജയമുറപ്പിച്ച് ഖർഗെ, വസതിയ്ക്ക് മുൻപിൽ ആഘോഷത്തിനുള്ള ഒരുക്കം
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷനെ അൽപസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാർജുൻ ഖർഗെ. മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി . വസതിക്ക് മുന്നിൽ പ്രവർത്തകർ ആശംസാ ബോർഡുകൾ സ്ഥാപിച്ചു. വൈകിട്ട് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. കള്ളവോട്ട് നടന്നെന്നാണ് ശശി തരൂർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തർപ്രദേശിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്ന ആരോപണം.…
Read Moreകോൺഗ്രസ് കർണാടകയെ എടിഎം ആയി ഉപയോഗിച്ചു; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: പാർട്ടിയിലെ ഉന്നതർക്ക് സ്യൂട്ട്കേസുകളിൽ നിറച്ച പണം അയച്ചുകൊടുത്തു എന്നാരോപിച്ച് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വ്യാഴാഴ്ച ഹൂവിനഹഡഗലിയിൽ നടന്ന ജനസങ്കൽപ യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് ബൊമ്മൈ തങ്ങളുടെ ആരോപണത്തിലൂടെ കേന്ദ്ര നേതാക്കൾക്ക് പണം നൽകുന്ന രീതി വെളിപ്പെടുത്തി. എന്നാൽ ബിജെപിക്ക് അങ്ങനെയൊരു സംസ്കാരമില്ല. അത്തരത്തിലുള്ള എന്തെങ്കിലും സമ്പ്രദായമോ സ്യൂട്ട്കേസുകൾ അയച്ച ചരിത്രമോ ഉണ്ടെങ്കിൽ അത് കോൺഗ്രസ്സ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാർ അഞ്ച് വർഷം എടിഎമ്മായിരുന്നുവെന്നും, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കർണാടകയിൽ നിന്ന് പണം…
Read Moreഉദ്ഘാടനം കഴിഞ്ഞ് 100 ദിവസം, 100 കഷ്ണങ്ങളായി റോഡ്
ബെംഗളൂരു: ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്നര മാസം മാത്രം പിന്നിട്ട അണ്ടർപാസ് റോഡ് പൂർണമായും തകർന്ന നിലയിൽ. ബെംഗളൂരുവിലെ കുണ്ഡനഹള്ളി അടിപ്പാതയാണ് കേവലം മാസങ്ങൾ പിന്നിട്ടതോടെ തകർന്ന് ഭീമൻ കുഴിയായി മാറിയത്. കഴിഞ്ഞ ജൂൺ 20ന് ഉദ്ഘാടനം ചെയ്ത അടിപ്പാതയ്ക്കാണ് കേവലം 111 ദിവസങ്ങൾക്ക് ശേഷം ഈ സ്ഥിതിയിൽ ആയത്. സംഭവം വിവാദമായതോടെ ബൃഹത് ബെംഗളൂരു മഹാനഗര പാലിക റോഡ് നന്നാക്കാനുള്ള ശ്രമത്തിലാണ്. ബെംഗളൂരു കുന്ദലഹള്ളി ജംഗ്ഷനിലെ അണ്ടർപാസ് ഐ.ടി ഹബ്ബിലേക്കുള്ള ഒരു പ്രധാന കണ്ണിയാണ്. 19.5 കോടി രൂപ ചെലവിട്ട് 281 മീറ്റർ…
Read More70 വര്‍ഷം രാജ്യം ഭരിച്ചവരുടെ രാഷ്ട്രീയനാടകങ്ങള്‍ ജനങ്ങൾ മറക്കാൻ സമയമായില്ല; ബൊമ്മെ
ബെംഗളൂരു: ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം. സമൂഹത്തെ ഭിന്നിപ്പിക്കുകയും ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ യാത്രയെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരടങ്ങുന്ന 500 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. നെഹ്റു കശ്മീരിനെ വിഭജിച്ചു. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും യോഗം നന്ദി അറിയിച്ചു. ആറുമാസത്തിന് ശേഷം നടക്കുന്ന…
Read Moreകർണാടക പിസിസി ഖാർഗെക്കൊപ്പം, പിന്തുണയിൽ ശശി തരൂർ അനുകൂലികൾ പരാതി നൽകി
ബെംഗളൂരു: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതില്‍ രേഖാമൂലം പരാതി നല്‍കി ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം നടപ്പാക്കണമെന്നും തരൂര്‍ അനുകൂലികള്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം പിസിസി അധ്യക്ഷന്‍മാര്‍ ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണക്കുന്ന നേതാക്കള്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ പറഞ്ഞത് . നേരത്തെ കേരള…
Read Moreഭാരത് ജോഡോ യാത്രക്കിടെ ശിവകുമാറിന് വീണ്ടും സമൻസ്
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വീണ്ടും ഐ.ഡി സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണിത്. ഒക്ടോബർ ഏഴിന് ഇ .ഡി ഓഫീസിൽ എത്താണ് നിർദ്ദേശം. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യാങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗമായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ .ഡി അന്വേഷിക്കുന്നത്. യാത്രയുടെ സംസ്ഥാനത്തെ മുഖ്യസംഘാടകനാണ് ശിവകുമാർ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും…
Read Moreരാജ്യത്ത് കോൺഗ്രസിനെ നിരോധിക്കണം : കർണാടക ബി ജെ പി അധ്യക്ഷൻ
ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം പോലെ രാജ്യത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. തീവ്ര സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു -നളിന്‍ കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം…
Read More