ഹിമാചൽ പിടിച്ച തന്ത്രം കർണാടകയിലും പയറ്റാൻ ഒരുങ്ങി കോൺഗ്രസ്‌ 

ബെംഗളൂരു: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിടെ നടന്നപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതേ തന്ത്രം കർണാടകയിലും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് കർണാടക കോൺഗ്രസ്‌. ബിജെപി അധികാരത്തിലുണ്ടായിരുന്ന ഹിമാചലില്‍ ഭരണ വിരുദ്ധ വികാരം മുതല്‍ പലകാരണങ്ങളാണ് കോണ്‍ഗ്രസിന് അനുകൂല ഘടകമായി മാറിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പഴയ പെന്‍ഷന്‍ സ്കീം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം. ഇതിലൂടെ വലിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇപ്പോഴിതാ ഇതേ തന്ത്രവുമായി കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

Read More

കോവിഡിനെ മറയാക്കി തിരഞ്ഞെടുപ്പു നേരത്തെയാക്കാൻ ബിജെപി ശ്രമിക്കുന്നു; ഡി. കെ ശിവകുമാർ

ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബി ജെ പി സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. അനൗദ്യോഗിക വിവരം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോൺ കോളിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഡികെ ശിവകുമാർ പറഞ്ഞു. സർക്കാർ എടുപിടിയെന്ന തരത്തിൽ ചില കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നൽകുന്നതുൾപ്പെടെയുള്ള…

Read More

ബിജെപി റൗഡികളുടെ കേന്ദ്രം ; കർണാടക കോൺഗ്രസ്‌

ബെംഗളൂരു: ബിജെപിയിലെ ക്രിമിനലുകളെ തുറന്ന് കാണിക്കാൻ ഒരുങ്ങി കർണാടക കോൺഗ്രസ്‌ . ബിജെപിയിലെ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ ചിത്രം സഹിതമാണ് ആരോപണം ഉന്നയിക്കുന്നത്. ബിജെപി അവരുടെ പാർട്ടിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, സമൂഹ വിരുദ്ധരെയുമാണ് ഉൾപ്പെടുത്തുന്നത്. ബിജെപിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ചേരുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് പറഞ്ഞു. ലീക്ഡ് ബിജെപി ഡോട്ട് കോം എന്ന വെബ്‌സൈറ്റും ബിജെപിയിലെ ക്രിമിനലുകളെ തുറന്നുകാണിക്കാനായി ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്‌. ബെംഗളൂരുവിലെ ഗ്യാങ് ലോർഡുകളെയും, ഗുണ്ടാസംഘങ്ങളെയും ബിജെപി അവരുടെ പാർട്ടിയുടെ ഭാഗമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ബിജെപി എംപി തേജസ്വി സൂര്യയെ നേരത്തെ കുപ്രസിദ്ധ…

Read More

ഒളിവിൽ കഴിയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് നേതാക്കൾ, ആരോപണവുമായി പ്രതിപക്ഷം 

ബെംഗളൂരു: പോലീസ് തിരയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് ബി.ജെ.പി നേതാക്കള്‍. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഗുണ്ടയായ ‘സൈലന്റ് സുനിലിനൊപ്പം ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവര്‍ വേദി പങ്കിട്ടത്. സംഭവം വിവാദമായതോടെ സൈലന്റ് സുനിയെ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ തള്ളിപ്പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുടെ ക്രിമിനല്‍ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. കന്നഡ രാജ്യോത്സവത്തിന്റെയും അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി ചാമരാജ് പേട്ടിലെ വെങ്കട്ടരാം കലാഭവനില്‍ ബംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍ സംഘടിപ്പിച്ച…

Read More

യെദ്യൂരപ്പയുടെ അനുയായി കോൺഗ്രസിൽ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കർണാടകത്തിൽ ബി ജെ പിയെ ഞെട്ടിച്ച് കോൺഗ്രസ്‌ . മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു ബി ബനകർ കോൺഗ്രസ്‌ പാർട്ടിയിലേക്ക്. കോൺഗ്രസ്‌ അധ്യക്ഷൻ ഡികെ ശിവകുമാർ ബനകറിനെ  സ്വാഗതം ചെയ്തു. കോൺഗ്രസ്‌ ആളൊഴിഞ്ഞ വീടാണെന്നും ആരും അവിടേക്ക് കയറില്ലെന്നുമായിരുന്നു പലരും വിമർശിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി നേതാക്കൾ ഉടൻ ചേരും’,ബനകറിന്റെ പാർട്ടി പ്രവേശനത്തിന് പിന്നാലെ ഡികെ ശിവകുമാർ പറഞ്ഞു. ബനകറിന്റെ വരവ് കോൺഗ്രസിന് ഗുണം  ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ…

Read More

ക്ലാസ്സ് മുറികൾക്ക് കാവി നിറം നൽകുന്നത് ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന  ക്ലാസ് മുറികൾക്ക് കാവിനിറം നൽകിയതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “ക്ലാസ് മുറികൾക്ക് കാവിനിറം നൽകുന്നതിൽ എന്താണ് തെറ്റ്? ദേശീയ പതാകയിൽ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദൻ വരെ കാവി ധരിച്ചിരുന്നില്ലേ?”- വിമർശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ.  സർക്കാരിൻറെ പുതുതായ ‘വിവേക’ പദ്ധതിയിൽ നിർമ്മിക്കാൻ പോകുന്ന ക്ലാസ് മുറികൾക്കാണ് കാവിനിറം നൽകിയത്. ഏകദേശം 7601 പുതിയ ക്ലാസ് മുറികളാണ് സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൻ്റെ ഭാഗമായി കലബുറഗി ജില്ലയിലെ മഡിയാളിലെ സർക്കാർ ഹയർ പ്രൈമറി…

Read More

ബി.ജെ.പി വിട്ട യു. ബി ബനാകർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന

ബെംഗളൂരു: ബി.ജെ.പി വിട്ട കര്‍ണാടകയിലെ മുന്‍ എം.എല്‍.എയും കര്‍ണാടക വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഹാവേരിയിലെ ഹിരെകെരൂര്‍ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത നേതാവാണ് ബനാകര്‍. കഴിഞ്ഞ ദിവസം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. 2018 ല്‍ ഹിരെകെരൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.സി.പാട്ടീല്‍ രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ബി. ബനാകര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ, പാട്ടീലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.…

Read More

ഹിന്ദു എന്നത് പേർഷ്യൻ പദം, അർത്ഥം അറിഞ്ഞാൽ നാണിച്ചു പോകുമെന്ന് കോൺഗ്രസ്‌ നേതാവ്

ബെംഗളൂരു: ഹിന്ദു എന്ന വാക്ക് ഇന്ത്യന്‍ പദമല്ലെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഹിന്ദു എന്നത് പേര്‍ഷ്യന്‍ പദമാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായ സതീഷ് ജര്‍കിഹോളി പറഞ്ഞു. ബെല്‍ഗാവിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സതീഷ് ജര്‍കിഹോളിയുടെ ഈ വിവാദ പരാമര്‍ശം. “ഹിന്ദു എന്ന വാക്ക് എവിടെ നിന്നും വന്നു? അത് നമ്മുടെയാണോ? അല്ല. ഹിന്ദു എന്ന വാക്ക് പേര്‍ഷ്യന്‍ പദമാണ്.ഇറാന്‍, ഇറാഖ്, തുര്‍ക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്.”- സതീഷ് ജര്‍ക്കിഹോളി പറഞ്ഞു. ഹിന്ദു എന്ന വാക്കിന് ആ വാക്കിന്‍റെ അര്‍ത്ഥമറിഞ്ഞാല്‍ നാണിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു…

Read More

ബൊമ്മെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ധാർമ്മിക അവകാശമില്ല ; സിദ്ധരാമയ്യ

ബെംഗളൂരു: അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയും ഉടൻ രാജി വയ്ക്കണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മാധ്യമ പ്രവർത്തകർക്കുള്ള ക്യാഷ് ഗിഫ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബെംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൊമ്മെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ധാർമ്മിക അവകാശം ഇല്ല സിദ്ധരാമയ്യ പറഞ്ഞു. നിരവധി മാധ്യമ പ്രവർത്തകർ പണം തിരികെ നൽകിയിട്ടുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും കോൺഗ്രസ്‌ നേതാവ് ആവശ്യപ്പെട്ടു.    

Read More

ബസ് പര്യടനം സംഘടിപ്പിക്കാൻ ഒരുങ്ങി കർണാടക കോൺഗ്രസ്‌

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബസ് പര്യടനം സംഘടിപ്പിക്കാനൊരുങ്ങി കർണാടക കോൺഗ്രസ്‌ നേതൃത്വം. ബസ് യാത്ര നടത്തുമെന്ന് പരസ്യമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ഒരുക്കങ്ങൾ കർണാടക പിസിസി ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഡി.കെ. ശിവകുമാർ ഇത് സംബന്ധിച്ച സൂചനകൾ നൽകുകയും ചെയ്തു. ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിൽ എത്തുന്നത് വരെ യാത്ര നൽകിയ ഊർജം കർണാടകയിലെ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തി നിലനിർത്തുമെന്ന് ശിവകുമാർ പറഞ്ഞു. യാത്രയിൽ സജീവമായി പങ്കെടുക്കാത്ത നേതാക്കളെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുമെന്നും…

Read More
Click Here to Follow Us