നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യം കോഴിക്കോട് 

ദില്ലി:രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച്‌ കോയിൻ വെൻഡിംഗ് മെഷീനുകള്‍ എത്തുന്നു. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിൻ വെൻഡിംഗ് മെഷീനുകള്‍ ഉടൻ ലഭ്യമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് മെഷീനുകളെത്തുക. കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ്…

Read More

പുതിയ നാണയങ്ങളുടെ രൂപകൽപ്പന അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

ന്യൂഡൽഹി : പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ ആണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയത്. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്പന. നാണയത്തിന് മേൽ എകെഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയിലെ വിജ്ഞാന ഭവനിൽ ധനകാര്യാലയം സംഘടിപ്പിച്ച ചടങ്ങിൽ നാണയത്തിന്റെ പ്രകാശനം. നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ്…

Read More
Click Here to Follow Us