ബെംഗളൂരു: വിദ്യാർത്ഥികളെ ബൈബിൾ പഠിക്കാൻ നിർബന്ധിച്ചുവെന്ന വിവാദങ്ങൾക്കിടെ, തങ്ങളുടെ മോറൽ സയൻസ് ക്ലാസുകളിൽ ബൈബിളിലെ കഥകളിൽ നിന്ന് ധാർമ്മിക മൂല്യങ്ങൾ മാത്രമേ പഠിപ്പിക്കുന്നുള്ളൂവെന്ന് ക്ലാരൻസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെറി ജോർജ് മാത്യൂസ്. രക്ഷിതാക്കൾക്ക് ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്, അതുകൊണ്ടുതന്നെ ഓറിയന്റേഷനുശേഷം അവർ അത് അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ സ്വമേധയാ ഒപ്പുവക്കാരൻ പതിവെന്നും, മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരുൾപ്പെടെയുള്ള വിദ്യാർത്ഥികളാരും ബൈബിൾ കൊണ്ടുവരാനോ മോറൽ സയൻസ് ക്ലാസുകളിൽ പങ്കെടുക്കാനോ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോറൽ സയൻസ് പരീക്ഷയിൽ ലഭിച്ച മാർക്ക് പ്രൊമോഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള മെറിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും…
Read More