ബെംഗളൂരു : നീണ്ട ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തിന്റെ വിളയാട്ടം.മണിക്കൂറുകൾക്കിടെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പൊലീസ് പട്രോളിങ് ശക്തമാക്കി. ചന്ദ്ര ലേഔട്ടിലെ മാനസ നഗറിൽ ഗാർമെന്റ് ഫാക്ടറി ജീവനക്കാരി ഗൗരമ്മയുടെ (45) രണ്ടര പവനാണ് ബൈക്കിലെത്തിയവർ കവർന്നത്. ഇതിനു പിന്നാലെ ആർഎംസി ലേഔട്ടിൽ ജയലക്ഷ്മമ്മയുടെ ഏഴു പവനും ഗിദ്ദപ്പ ബ്ലോക്കിലെ സവിതയുടെ അഞ്ചര പവനും ഗിദ്ദപ്പ ബ്ലോക്കിലെ സവിതയുടെ അഞ്ചര പവനും രാജരാജേശ്വരി നഗറിൽ ശകുന്തളയുടെ എട്ടര പവൻ മാലയുമാണ് ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തു കടന്നത്. തനിയെ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘത്തെ…
Read More