നീലേശ്വരം: നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിര ഭാര്യ നീലേശ്വരം പോലീസിൽ പരാതി നൽകി. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20-കാരി പരാതി നൽകിയത്. ആളുകളിൽ നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഗാർഹികപീഡനത്തിന് യുവാവിന്റെ പേരിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreTag: cal
എക്സില്‍ ഇനി വീഡിയോ കോളും
ഇലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ വീഡിയോ കോള്‍ സൗകര്യം വരുന്നു. എക്സ് കോര്‍പ്പ് സിഇഒ ലിന്‍ഡ യക്കരിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്താണ് മസ്ക് ‘എക്സ്’ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. നിലവില്‍ ട്വിറ്ററിന് സമാനമാണ് പ്രവര്‍ത്തനം എങ്കിലും ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയില്‍ പ്ലാറ്റ്ഫോമിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. സിഎന്‍ബിസിയ്ക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് ലിന്‍ഡ യക്കരിനോ എക്സില്‍ വീഡിയോ ചാറ്റ് ഫീച്ചര്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്.…
Read More