ബെംഗളൂരു : സ്ത്രീസുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി ടാക്സികളിലെ ചൈൽഡ് ലോക്ക് നീക്കാൻ ഭേദഗതി ബില്ലുമായി സർക്കാർ രംഗത്ത്. വെബ്ടാക്സികൾ ഉൾപ്പെടെ എല്ലാ ടാക്സികളിലെയും ചൈൽഡ് ലോക്ക് നീക്കം ചെയ്യാൻ കർണാടക മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ തയാറാക്കിയത്. ഭേദഗതിയുടെ പകർപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ബില്ലിൽ ആക്ഷേപമോ, നിർദേശമോ അറിയിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസം അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനം ടാക്സികളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറിയിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ചൈൽഡ് ലോക്ക് ഓണാക്കിയാൽ സ്ത്രീകൾക്ക് കാറിന്റെ വാതിൽ തുറക്കാൻ കഴിയില്ലെന്നതാണ്…
Read More