200 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്റണി ചിത്രം ‘2018’. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആഗോള ബിസിനസ്സ് 200 കോടി കടന്നുപോകുന്നുണ്ടെന്ന് നിർമാതാവ് വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം ‘2018’ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കളക്ഷൻ നേടാൻ പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘2018’ ന് സാധിച്ചിരുന്നു.…
Read More