ബെംഗളൂരു: നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വര്‍ത്തൂര്‍ തടാകത്തില്‍ യൂറേഷ്യന്‍ സ്പൂണ്‍ ബില്‍, ഗോഡ്വിറ്റ്, നോര്‍ത്തേണ്‍ ഷോവലര്‍, നോര്‍ത്തേണ്‍ പിന്‍ടെയില്‍, ബ്ലാക്ക് വിംഗ്ഡ് സ്റ്റില്‍റ്റ് തുടങ്ങിയ ദേശാടന പക്ഷികളെ കണ്ടെത്തി. തടാകത്തിന്റെ പുനരുജ്ജീവനത്തിനായി ബിഡിഎ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സിയായ അല്‍കോണ്‍, കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ സൈറ്റ് എഞ്ചിനീയര്‍ മനോജ് രാജ് ഉര്‍സ് പറയുന്നതനുസരിച്ച്, ’20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ദേശാടന പക്ഷികള്‍ വര്‍ത്തൂര്‍ തടാകത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരു മാസമായി തടാകത്തിന്റെ സൈറ്റില്‍ കണ്ടവരുന്ന 150 ഓളം പക്ഷികളുടെ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.…
Read More