ബെംഗളൂരു : സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഓഫീസുകളിലും ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കുമെന്ന് കർണാടക ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 65,000-ത്തിലധികം ആളുകൾ ജീവനക്കാരുള്ള 3,230 സ്ഥാപനങ്ങളുണ്ട്. “ബയോമെട്രിക് ഹാജർ സംവിധാനം നടപ്പിലാക്കി ജീവനക്കാരുടെ ഉത്തരവാദിത്തം വർധിപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് വലിയൊരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. പുതിയ സംവിധാനത്തിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ ശമ്പളം ഹാജർനിലയിലായിരിക്കും. ഇത് കൂടുതൽ അച്ചടക്കവും ഉത്തരവാദിത്തവും കാര്യക്ഷമതയും കൈവരുത്തിക്കൊണ്ട് വകുപ്പിൽ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Read More