ചെന്നൈ: കീരനൂർ സഹകരണ ബാങ്കിൽ നിന്ന് 1.8 കോടി രൂപയുടെ സ്വർണവായ്പാ തട്ടിപ്പിന്റെ പരാതിയെ തുടർന്ന് പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറി നീലകണ്ഠനെ വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുതുക്കോട്ട കീരനൂർ പ്രാഥമിക സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്ന പി. നീലകണ്ഠനാണ് (53) മരിച്ചത്. അടുത്തിടെ ബാങ്കിന്റെ ലോക്കർ പരിശോധിച്ചപ്പോഴാണ് പണയവായ്പയിൽ തട്ടിപ്പ് നടത്തിയത് പുറത്തായത്. 1.08 കോടി രൂപ മതിപ്പുവരുന്ന സ്വർണമാണ് കാണാതായത്. ബാങ്ക് സെക്രട്ടറി നീലകണ്ഠൻ, സൂപ്പർവൈസർ ശക്തിവേൽ, ഗോൾഡ് അപ്രൈസർ കനഗവേലു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം…
Read More