ഇസ്ലാമാബാദ്: യാഥാസ്ഥിതിക മുസ്ലീം ഭൂരിപക്ഷ രാജ്യത്തിന്റെ പരമോന്നത കോടതിയിലേക്ക് ലാഹോർ ഹൈക്കോടതി ജഡ്ജി ആയിഷ മാലിക്കിനെ ഉയർത്താൻ ഉന്നതാധികാര പാനൽ അനുമതി നൽകിയതിന് പിന്നാലെ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയെ നിയമിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ (ജെസിപി) നാലിനെതിരെ അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിന് മാലിക്കിന്റെ സ്ഥാനക്കയറ്റം അംഗീകരിച്ചതായിട്ടാണ് റിപ്പോർട്ട് ചെയ്തത്. ജെസിപിയുടെ അംഗീകാരത്തിന് ശേഷം, ജെസിപിയുടെ ശുപാർശക്ക് വിരുദ്ധമായ ഒരു പാർലമെന്ററി കമ്മിറ്റി കൂടി അവരുടെ പേര് പരിഗണിക്കും. ഇത് രണ്ടാം തവണയാണ്…
Read More