കർണാടകയിൽ പ്രമുഖ നേതാക്കൾ എഎപി യിലേക്ക്

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം വലിയ മാറ്റങ്ങൾക്ക് വഴിമാറുകയാണെന്ന് റിപ്പോര്‍ട്ടുകൾ. വിവിധ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ എഎപിയില്‍ ഉടന്‍ വന്നു ചേരുമെന്ന് എഎപി നേതാവ് പൃഥ്വി റെഡ്ഡി അറിയിച്ചു. ആഴ്ചകൾക്കകം മാറ്റം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് എഎപി നേതാക്കള്‍ വിശദീകരിക്കുന്നത്. പഞ്ചാബില്‍ എഎപി നേടിയ വിജയം ഇവരില്‍ ആവേശമുണ്ടാക്കിയതിനാൽ ആണ് ഈ മാറ്റമെന്നും കര്‍ണടാക രാഷ്ട്രീയത്തിൽ ഇത് നല്ലൊരു പ്രതീക്ഷയാണ് നൽകുന്നതെന്നും പൃഥ്വി റെഡ്ഡി പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് എഎപി.…

Read More
Click Here to Follow Us